പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ തല്ലിക്കൊക്കൊന്നു; രണ്ടു യുവാക്കളില്‍ ഒരാള്‍ പിടിയില്‍
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലാണ് സംഭവം.
35 വയസുള്ളയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. പ്രതികളില്‍ രണ്ടുപേര്‍ സഹോദരന്മാരാണെന്നാണ് പൊലിസ് പറയുന്നത്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രതികളില്‍ രണ്ടുപേര്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കാന്‍ തുടങ്ങി വിവരമറിഞ്ഞ് അച്ഛന്‍ സംഭവസ്ഥലത്തെത്തി തടയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതികള്‍ ഇയാളെ ക്രൂരമായി മര്‍ദിച്ചു. മര്‍ദനമേറ്റ ഇയാള്‍ തളര്‍ന്നു വീണു. മാരകമായി മുറിവേറ്റതിനാല്‍ ധാരാളം രക്തവും നഷ്ടമായതായി പൊലിസ് പറയുന്നു. പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.
ഇയാളെ പ്രാദേശിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഉലുബേരിയ സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കുടുംബം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികള്‍ക്കെതിരെ കൊലപാതകത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. അതേസമയം, പ്രദേശത്ത് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് നിത്യസംഭവമായതായി നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്ത് പൊലിസ് പട്രോളിംഗ് ഇല്ലാത്തതാണ് ഇതിന് സഹായകരമാകുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."