ക്യാപ്റ്റന്‍ വിവാദത്തിനു പിന്നാലെ ജയരാജനെ മഹത്‌വകരിക്കുന്ന നോട്ടിസും സി.പി.എമ്മിനെ തിരിഞ്ഞു കുത്തുന്നു: പി.ജെക്കു സീറ്റു നിഷേധിച്ചതിനെ ചോദ്യം ചെയ്യുന്ന നോട്ടിസിനെ തള്ളി ജയരാജനും സി.പി.എമ്മും
കണ്ണൂര്‍: ക്യാപ്റ്റന്‍ പരാമര്‍ശത്തിനു പിന്നാലെ കണ്ണൂരില്‍ അജ്ഞാതര്‍ അച്ചടിച്ചു വിതരണം ചെയ്ത നോട്ടിസും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. 'ക്യാപ്റ്റനല്ല, നമ്മുടെ സ്വന്തം സഖാവ്' എന്ന പേരിലുള്ള നോട്ടിസില്‍ പി. ജയരാജനെ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിലുള്ള പ്രതിഷേധവും പാര്‍ട്ടി നേതൃത്വത്തിനെതിരേയുള്ള രൂക്ഷ വിമര്‍ശനവുമാണ്.
അതേ സമയം തന്റെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്ത നോട്ടിസുകള്‍ക്കു പിന്നില്‍ യു.ഡി.എഫാണെന്ന് പി. ജയരാജന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം പി.ജെ എന്ന പേരിലുള്ള നോട്ടിസുകള്‍ ചില പ്രദേശങ്ങളില്‍ വിതരണം ചെയ്തതായി മനസിലാക്കുന്നു. ഇനിയും ഇതുപോലുള്ള വ്യാജ നോട്ടിസുകള്‍ വിതരണം ചെയ്യാന്‍ യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായാണ് അറിയുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം. എല്‍.ഡി.എഫിനു ലഭിച്ച പൊതു അംഗീകാരം യു.ഡി.എഫിനെയും ബി.ജെ.പിയെയും വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇടതുവശത്തായി 'ക്യാപ്റ്റനല്ല, നമ്മുടെ സ്വന്തം സഖാവ്'എന്നെഴുതിയ നോട്ടിസ് ആരംഭിക്കുന്നത് പി.ജെ വിപ്ലവ സൂര്യതേജസ്, പോരാട്ടത്തിന്റെയും അര്‍പ്പണത്തിന്റെയും ചുരുക്കപ്പേര് എന്നു പറഞ്ഞുകൊണ്ടാണ്. നിങ്ങള്‍ എത്രമാത്രം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും അത്രമാത്രം അതിനുമപ്പുറം വിപ്ലവസൂര്യന്‍ ജ്വലിച്ചുനില്‍ക്കുമെന്നുമൊക്കെ പി. ജയരാജനെ പുകഴ്ത്തുന്ന നോട്ടിസില്‍, അദ്ദേഹത്തിന്റെ രക്തത്തിനായി ഓടിനടക്കുന്നവരെ തങ്ങള്‍ക്കറിയാമെന്ന പരാമര്‍ശവുമുണ്ട്.
സഖാവ് പി.ജെയാണു കേരളത്തിന്റെ ഉറപ്പെന്നും അതു ചൂണ്ടുവിരല്‍ മഷിയടയാളം തെളിയിക്കുമെന്നും നോട്ടിസില്‍ പറയുന്നു. വിപ്ലവസൂര്യന്‍മാര്‍ എന്ന പേരിലാണ് നോട്ടിസടിച്ചത്.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ഗൂഢനീക്കമാണിതെന്നാരോപിച്ച് സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പൊലിസില്‍ പരാതിനല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."