HOME
DETAILS

ചരിത്രത്തില്‍ ഇല്ലാത്തവരുടെ കഥ പറഞ്ഞ് തൂമങ്ങള്‍

  
backup
March 27 2022 | 06:03 AM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5

കെ.കെ പരമേശ്വരന്‍

പറയി പെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ ജന്മഗൃഹം എന്നറിയപ്പെടുന്ന ഈരാറ്റിങ്ങല്‍ തറവാട്ടില്‍ ജനിച്ച ഇ.എസ് വേലായുധന്‍ എഴുതിയ തൂമങ്ങള്‍ എന്ന നോവല്‍ ഇതുവരെ പറയാത്ത പറയരുടെ ജീവിതകഥയാണ് രേഖപ്പെടുത്തുന്നത്. ഈ നോവലിലൂടെ സ്വന്തം ജനതയുടെ ജീവിതം തന്നെയാണ് വേലായുധന്‍ പറയുന്നത്. അതാവട്ടെ കരുത്തുള്ള കഥാപാത്രങ്ങളേയും കാമ്പുള്ള കഥകളേയും സന്നിവേശിപ്പിച്ചാണ്.


ചരിത്രത്തിലില്ലാത്തവരുടെ കഥ എന്ന തലക്കെട്ട് തന്നെയാണ് തൂമങ്ങളുടെ ആമുഖം. അതുകൊണ്ടുതന്നെ ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു ഈ നോവല്‍.
മരിച്ചയാളുടെ ആത്മാവിനെ ആവാഹിച്ച ചെറിയ മരപ്രതിമയ്ക്ക് പറയുന്ന പേരാണ് തൂമങ്ങള്‍. ചിത്രകലയും ഫോട്ടോയുമൊക്കെ പ്രചാരത്തിലാവുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പറയര്‍ തങ്ങളുടെ മരണപ്പെട്ട മാതാപിതാക്കളുടേയും മറ്റും രൂപങ്ങള്‍ മരത്തിലും പീഠത്തിലുമൊക്കെ ആവാഹിച്ചുവെച്ചിരുന്നു എന്ന് പറയുമ്പോള്‍ ഈ വിഭാഗത്തിന്റെ മാതൃപിതൃ സ്മരണയുടെ പ്രാധാന്യം ഊഹിക്കാവുന്നതാണ്.


എഴുതിവയ്ക്കാന്‍ ആളും അര്‍ഥവും അക്ഷരവും അധികാരവും ഇല്ലാത്തതിനാല്‍ കീഴാളന്റെ ചരിത്രം ആദ്യം തെക്കന്‍ കാറ്റും പിന്നെ കാലവും പേരാറ്റിലെ വെള്ളം പോലെ എങ്ങോട്ടോ കൊണ്ടുപോവുകയും പിന്നീടത് എവിടെയോ കളയുകയുമാണ് ചെയ്തത് എന്ന് നോവലില്‍ പറയുന്നതുപോലെ തന്നെയാണ് പറയന്റെ ജീവിതം. അതുകൊണ്ടാണ് അവന്റെ കലകളും ജീവിതക്രമവും മറ്റും പിന്തള്ളപ്പെട്ടു പോയത്.


തമ്പ്രാക്കന്മാരുടെ പൂര്‍വികര്‍ ഈ മണ്ണില്‍ കാലുകുത്തുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പറയര്‍ ഇവിടെ ഉണ്ടായിരുന്നു. ഈ കാണുന്ന കാവും മണ്ണുമൊക്കെ അവരുടേതായിരുന്നു എന്നതിന് തെളിവാണ് അവരുടെ പാട്ടുകള്‍.


രാജഭരണം, ബ്രിട്ടിഷ് ഭരണം, ജനാധിപത്യം എന്നിവ ഈ നോവലില്‍ കാണാം. എങ്ങനെയാണ് ഇവയൊക്കെ പറയജീവിതത്തെ കീഴ്‌മേല്‍ മറിച്ചതെന്നും ഇതില്‍ വായിക്കാം. ഈ വിഭാഗത്തില്‍ അടിമത്തം എങ്ങനെ തുടര്‍ക്കഥയാവുന്നു എന്നും കാണാം. കൂടാതെ പഴയകാല ജീവിതരീതികളും സംസ്‌കാരവും ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതില്‍ തൃത്താല എന്ന ഗ്രാമവും ഭാരതപ്പുഴയും മാത്രമല്ല ചര്‍ച്ച ചെയ്യുന്നത്. ഇതിനോടനുബന്ധിച്ചുള്ള പല പ്രദേശങ്ങളും സംഭവങ്ങളും വ്യക്തികളും വാണിജ്യവും മറ്റും വായനക്കാരുടെ മുന്നിലെത്തുന്നു.
കരിനീലിയെ തേടിപ്പോവുന്ന മുത്തപ്പന്‍, കണ്ടന്റെ ബാധയൊഴിപ്പിക്കല്‍, കൊടിക്കുന്ന് വേല, കുമ്മട്ടിക്കാവ് തോറ്റം, പഴയകാല തമ്പുരാക്കന്‍മാരുടെ ചാത്തത്തിന് നടത്തിയിരുന്ന കഞ്ഞി പാര്‍ച്ച, മുന്‍കാലത്ത് ഉണ്ടായിരുന്ന കോളറ, 1921നെ ഓര്‍മിപ്പിക്കുന്ന കലാപം, അയ്യങ്കാളിയെ ഓര്‍മപ്പെടുത്തുന്ന വിപ്ലവം, ആര്‍.ബി ഭട്ടതിരിപ്പാടെന്ന വിശാല കോണ്‍ഗ്രസ് തുടങ്ങിയ നിരവധി ഒളിമങ്ങാത്ത ചിത്രങ്ങളും ഇതില്‍ തെളിഞ്ഞ് കാണാം.

ഭൂതകാലവും വര്‍ത്തമാനകാലവും ചര്‍ച്ച ചെയ്യുന്ന ഈ നോവലില്‍
'വെറ്റില കൊടുത്തു ബോധമാനം വാങ്ങണം,
നെല്ല് കൊടുത്തു സ്‌നേഹം വാങ്ങണം,
അരി കൊടുത്തു അക്ഷരം വാങ്ങണം,
മുണ്ട് കൊടുത്തു മുഖം തെളിയിക്കണം,
പണം കൊടുത്തു മനസ്സു തെളിയിക്കണം,
കള്ളു കൊടുത്തു കണക്കു വാങ്ങണം,
പൊന്നു കൊടുത്തു പൊരുളു വാങ്ങണം,
താരം കൊടുത്തു കുരുത്തം വാങ്ങണം'
എന്ന് ഐവര്‍പ്പാട്ടിനെ ഉദ്ധരിച്ച് ഇട്ടിയായി പറയുമ്പോള്‍ തന്നെ, കുഞ്ഞച്ചനെന്ന കോണ്‍ഗ്രസ്സുകാരന്‍ അത് തിരുത്തുന്നത് നോക്കൂ.
'കള്ള് വെടിഞ്ഞാലുള്ളം തെളിയും
ചാരായം കളഞ്ഞാലോ താരകമാകാം
ദൂരെ കളയൂ
കള്ളിന്‍ കുടങ്ങള്‍.
നടുനിവര്‍ത്താം
നമുക്ക് നാട്ടിലിറങ്ങാം
ഒത്തൊരുമിക്കാം
അറിവിന്‍ കൈത്തിരി തെളിയിക്കാം'
എന്നതിലേക്ക് മാറുന്നുണ്ട്. ഇത് കീഴാളര്‍ക്കിടയിലെ വലിയൊരു സന്ദേശം തന്നെയാണ്. ഇതില്‍ പഴയ കാലവും പുതിയ കാലവും വളരെ തന്മയത്വത്തോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പാട്ടുകളാല്‍ സമ്പന്നരാണ് പറയകുലം. അതുകൊണ്ടു തന്നെ പാങ്ങാട്ടിരി ഭഗവതിയുടെ വേല തുടങ്ങുന്നത് ഇങ്ങനെയാണ്:
'വേലാണ് വേലകളാണ്
തമ്പാട്ടിയമ്മയുടെ വേല,
ആനണ്ട് ആറാട്ടുണ്ട് തമ്പാട്ടിയമ്മയുടെ വേല,
കൊട്ടുണ്ട് കുഴല്‍വിളിയുണ്ട് തമ്പാട്ടിയമ്മയുടെ വേല,
തേരുണ്ട് തേരഴകുണ്ട് തമ്പാട്ടിയമ്മയുടെ വേല,
കാളണ്ട് കാളഴകുണ്ട് തമ്പാട്ടിയമ്മയുടെ വേല,
ലാരു ലാരുടെ കൊട്ടും പാട്ടും കേട്ടിട്ടാണ്
കുടിയിരുന്നത് നല്ലമ്മ,
പാക്കനാരുടെ കൊട്ടും തോറ്റവും കേട്ട്
കാവില്‍ കുടിയിരുന്നതാണ് നല്ലമ്മ'
എന്ന് പാടുമ്പോഴും പറയരുടെ കലയുടെ ഇഴയടുപ്പം ഇതില്‍ കാണാം.
നോവല്‍ എന്നതിനപ്പുറം പറയജീവിതത്തിന്റെ അടയാളങ്ങളും നൊമ്പരങ്ങളും കോറിയിട്ട തൂമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ എഴുത്തുകാരനായ വി.ടി വാസുദേവന്‍ ആമുഖത്തില്‍ എഴുതിയതു പോലെ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു പഠനഗ്രന്ഥം കൂടിയാണ് തൂമങ്ങള്‍.
കേരള ഫോക്‌ലോര്‍ അക്കാദമി പ്രസിദ്ധീകരിച്ച 'പറയജീവിതത്തിന്റെ അടയാളങ്ങള്‍' എന്ന പുസ്തകവും ഇ.എസ് വേലായുധന്‍ എഴുതിയിട്ടുണ്ട്. മംഗളോദയം പ്രസിദ്ധീകരിച്ച തൂമങ്ങളുടെ വില 185 രൂപയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  15 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  15 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  15 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  15 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  15 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  15 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  15 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  15 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  15 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  15 days ago