HOME
DETAILS
MAL
യൂത്ത് ലീഗ് മാര്‍ച്ച് നടത്തി
backup
August 19 2016 | 20:08 PM
പെരിന്തല്‍മണ്ണ: ഏലംകുളം പഞ്ചായത്ത് മെമ്പറും മണ്ഡലം മുസ്ലിംയൂത്ത് ലീഗ് സെക്രട്ടറിയുമായ ഉണ്ണീന്‍കുട്ടി ചോലക്കലിനെതിരെയും ആറാട്ട്കുന്ന് കോളനി നിവാസികളായ ദളിതര്‍ക്കെതിരെയും പഞ്ചായത്ത് പ്രസിഡന്റ് നല്കിയ വ്യാജ പരാതിയില്‍ കേസെടുത്ത പൊലിസ് നടപടി പിന്‍വലിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റിന്റെ ദളിത് പീഡനവും ഏകാധിപത്യവും അവസാനിപ്പിക്കണന്നും ആവശ്യപ്പെട്ട് മണ്ഡലം മുസ്ലിംയൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് നഹാസ് പാറക്കല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് ചെമ്മല അധ്യക്ഷനായി. സി.പി ശശി, ഉണ്ണീന്‍കുട്ടി ചോലക്കല്‍, മുഹമ്മദലി കുറുവക്കുന്നന്‍, ടി.കെ ഉമ്മര്‍, കെ.ടി മന്‍സൂര്‍ അലി, ഷൈഷാദ് തെക്കേതില്‍, റഷീദ് ചീലത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."