ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി യൂടേണ്‍ എടുത്തത് ജനങ്ങളെ ഭയന്ന്: ഉമ്മന്‍ചാണ്ടി
പുതുപ്പള്ളി: ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള സര്‍ക്കാരിന്റെ മലക്കംമറിച്ചില്‍ ജനങ്ങളെ ഭയന്നെന്ന് ഉമ്മന്‍ചാണ്ടി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നം ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച് പറയുന്നത് വിശ്വസിക്കാനാവില്ല. ആചാരങ്ങള്‍ക്ക് എതിരായി സത്യവാങ്മൂലം കൊടുത്തയാളാണ് മുഖ്യമന്ത്രി. അത് ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. അതാണ് സുപ്രിംകോടതിയില്‍ ഇപ്പോഴും നില്‍ക്കുന്നത്. അത് പിന്‍വലിക്കാന്‍ പറയുമ്പോള്‍ നിഷേധാത്മക മറുപടിയാണ് പറയുന്നത്.
ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ യു ടേണ്‍ എടുത്തത്. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കില്ല. വനിതാ മതിലുണ്ടാക്കി നവോത്ഥാനത്തിന് ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ ജനം പ്രതികാരം ചെയ്യുമെന്ന് പിണറായി ഭയക്കുന്നു. അയ്യപ്പനും ദേവഗണങ്ങളും ഇന്നലെവരെ ആരുടെ കൂടെ ആയിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ ആവേശം പകരുന്നതും ശക്തിപകരുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."