വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സെമി സ്വപ്നം പൊലിഞ്ഞു; ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് തോറ്റു
ക്രൈസ്റ്റ്ചര്‍ച്ച്: ഐ.സി.സി വനിത ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സെമി സ്വപ്നം പൊലിഞ്ഞു. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റിന് തോറ്റു. ഇതോടെ വെസ്റ്റിന്‍ഡീസ് അവസാന നാലില്‍ ഇടംനേടി. ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരാണ് മറ്റ് സെമിഫൈനലിസ്റ്റുകള്‍.
അര്‍ധസെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം മിഗ്നന് ഡു പ്രീസാണ് (52) കളിയിലെ താരം.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ സ്മൃതി മന്ദാന (71), ക്യാപ്റ്റന്‍ മിതാലി രാജ് (68), ശഫാലി വര്‍മ (53), ഹര്‍മന്‍പ്രീത് സിങ് (48) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്വാദും ഹര്‍മന്‍പ്രീത് കൗറും രണ്ടുവിക്കറ്റ് വീഴ്ത്തി. ലോറ വോള്‍വാറ്റ് (80), ലാറ ഗൂഡാല്‍ (49), മരിസാന്ന കാപ്പ് (32), ക്യാപ്റ്റന്‍ സുനെ ലസ് (22) എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി.
കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."