HOME
DETAILS

സംസ്‌കൃതവൽക്കരണവും സാംസ്കാരിക ദേശീയതയും

  
backup
March 27 2022 | 19:03 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%83%e0%b4%a4%e0%b4%b5%e0%b5%bd%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8

പ്രൊഫ. റോണി കെ. ബേബി

ഇന്ത്യക്കാർ തങ്ങളുടെ കൊളോണിയൽ മനോഭാവം ഉപേക്ഷിച്ച് ഇന്ത്യൻ സ്വത്വത്തിൽ അഭിമാനിക്കാൻ പഠിക്കണമെന്ന ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ പ്രസ്താവനക്കെതിരേ വലിയ വിമർശനമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുണ്ടായത്. വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ ഇന്ത്യൻവൽക്കരണമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ പ്രധാന ലക്ഷ്യമെന്നും സ്വാതന്ത്ര്യത്തിൻ്റെ 75 വർഷം പിന്നിടുന്ന ഈ വേളയിൽ പാഠ്യമേഖലയിലെ മക്കോള രീതി ഉപേക്ഷിക്കണമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർക്കുമ്പോൾ അതിനുള്ളിൽ വലിയ അപകടം ഒളിഞ്ഞിരുപ്പുണ്ടെന്ന് നമ്മൾ മനസിലാക്കണം. രാജ്യത്തെ സമസ്തമേഖലകളിലെയും വിദ്യാഭ്യാസരീതികളെ കാവിവൽക്കരിക്കണമെന്നാണ് വെങ്കയ്യ നായിഡു യാതൊരു മറയുമില്ലാതെ പരസ്യമായി പറഞ്ഞുവയ്ക്കുന്നത്. ദേവ സംസ്‌കൃതി വിശ്വവിദ്യാലയത്തിൽ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് റീകൺസിലിയേഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് വെങ്കയ്യ നായിഡു വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിനുവേണ്ടി പരസ്യമായി വാദിച്ചത്.


സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര മൂശയിൽ കടഞ്ഞെടുത്ത അബദ്ധ ചിന്തകൾ ഭാവിതലമുറകളുടെ തലച്ചോറുകളിൽ അടിച്ചേൽപ്പിക്കണമെന്ന് ഭരണഘടനാപരമായ ഉന്നതസ്ഥാനം അലങ്കരിക്കുന്ന ഒരാൾ യാതൊരു മറയുമില്ലാതെ തുറന്നുപറയുമ്പോൾ ആശങ്കകളോടെ മാത്രമേ അതു കേട്ടിരിക്കാൻ കഴിയു.ആർ.എസ്.എസ് പശ്ചാത്തലമുള്ള രാജ്യത്തെ ഭരണസംവിധാനത്തിലെ എല്ലാവരും ഇന്ന് തീവ്രമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ സമസ്തമേഖലകളിലുമുള്ള കാവിവൽക്കരണമാണ്. സാധ്യമായ ഇടങ്ങളിലെല്ലാം സംഘ്പരിവാർ അജൻഡകൾ നടപ്പിലാക്കാൻ അവർ ആവതും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അത് ഏറ്റവും തീവ്രമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് രാജ്യത്തെ വിദ്യാഭ്യാസമേഖലയിലാണ്. പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതിയിലും കടന്നുകൂടാനും കാവിവൽക്കരിക്കാനും തുടർച്ചയായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.


കൊവിഡിനെപ്പോലും മറയാക്കി സ്‌കൂൾ സിലബസിൽനിന്ന് മതേതരത്വം, ജനാധിപത്യം, ദേശീയത തുടങ്ങിയവ ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം വലിയ വിവാദമായിരുന്നു. വിദ്യാഭ്യാസമേഖലയുടെ കാവിവൽക്കരണം തന്നെയാണ് ഇത്തരം സുപ്രധാന വിഷയങ്ങൾ സിലബസിൽനിന്ന് വെട്ടിക്കുറക്കാനുള്ള കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നിലെന്ന് നിസ്സംശയം പറയേണ്ടിയിരിക്കുന്നു. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുമ്പോഴെല്ലാം വിദ്യാഭ്യാസമേഖലയുടെ കാവിവൽക്കരണത്തിന് നേതൃത്വം നൽകുന്നത് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയമാണ് എന്നത് പരസ്യമായ രഹസ്യമാണ്. കൊവിഡ് കാലത്തെ ക്ലാസ് നഷ്ടത്തിന്റെ പേരുപറഞ്ഞ് സിലബസിൽനിന്ന് വെട്ടിമാറ്റിയതു മുഴുവൻ സംഘ്പരിവാറിന് അസ്വസ്ഥതയുണ്ടാക്കുന്നതും അസ്വീകാര്യവുമായ ഇന്ത്യയുടെ ബഹുസ്വരതയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളാണ് എന്നത് ശ്രദ്ധേയമാണ്. പ്ലസ് വൺ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾക്കായി തയാറാക്കിയ സിലബസിൽനിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ വെട്ടിക്കുറച്ച സി.ബി.എസ്.ഇ, ഇവയ്ക്ക് പുറമെ, പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യകത, ഇന്ത്യൻ തദ്ദേശ ഭരണത്തിന്റെ വളർച്ച തുടങ്ങിയ ഭാഗങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. അതുപോലെ ഐ.ഐ.ടി ഗൊരഖ്പൂരിന്റെ ഈ വർഷത്തെ കലണ്ടറിൽ ആര്യസംസ്‌ക്കാരത്തെ ആദിമ ഇന്ത്യൻ സംസ്‌കാരമായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങളുണ്ടായി.


കാവിവൽക്കരണത്തിന്
കരുത്തേകുന്ന വിദ്യാഭ്യാസ നയം


വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണത്തിനുള്ള ഏറ്റവും തീവ്രമായ ശ്രമമുണ്ടായത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നയരേഖയിലാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ 'ഭാരത കേന്ദ്രീകൃത'മാക്കണം എന്നാണ് നയരേഖ പറയുന്നത്. അത് വിരൽചൂണ്ടുന്നത് സംഘ്പരിവാറിന്റെ കാഴ്ചപ്പാടിലുള്ള പൗരാണിക ഭാരതത്തെക്കുറിച്ചാണ്.'The rich heritage of ancient and eternal Indian knowledge and thought has been a guiding light for this Policy'(പൗരാണികവും നിത്യവുമായ ഇന്ത്യൻ ജ്ഞാനത്തിന്റെയും ചിന്തയുടെയും സമ്പന്നമായ പൈതൃകമാണ് ഈ നയരേഖയെ വഴികാട്ടുന്ന വെളിച്ചം) എന്നാണ് നയരേഖയുടെ ആമുഖത്തിൽ അടിവരയിട്ട് പറഞ്ഞിരിക്കുന്നത്.


പൗരാണിക കാലത്തെ നളന്ദ, തക്ഷശില, വിക്രമശില തുടങ്ങിയ സർവകലാശാലകളെക്കുറിച്ചും അവിടെ നടന്ന പഠന രീതികളെക്കുറിച്ചും അവർക്ക് ഗണിതശാസ്ത്രം, വാനശാസ്ത്രം, ജീവശാസ്ത്രം, ലോഹ സംസ്‌കരണം, ആരോഗ്യശാസ്ത്രം, ശസ്ത്രക്രിയ, കെട്ടിട നിർമാണ ശാസ്ത്രം, കപ്പൽ നിർമാണ ശാസ്ത്രം, യോഗ, സുകുമാര കലകൾ തുടങ്ങിയ മേഖലകളിൽ ഉണ്ടായിരുന്ന അറിവിനെക്കുറിച്ചും വിശദമായി സംസാരിക്കുന്ന പുതിയ വിദ്യാഭ്യാസ നയം ആ അറിവുകൾ വരുംതലമുറയ്ക്ക് കൈമാറുകയും പരിപോഷിപ്പിക്കുകയും ചെയ്യണമെന്നും പുതിയ ഗവേഷണ സാധ്യതകൾ കണ്ടെത്തണമെന്നും നിർദേശിക്കുന്നു.


ദേശീയ വിദ്യാഭ്യാസ നയത്തിലെ ഭാരത കേന്ദ്രീകൃത പഠനരീതിയിലെ പ്രധാനപ്പെട്ട ഭാഗം സംസ്‌കൃതഭാഷയ്ക്ക് നൽകുന്ന സവിശേഷ പരിഗണനയാണ്. 'ലത്തീൻ, ഗ്രീക്ക് ഭാഷകൾ ചേർത്തുവച്ചാലും അതിലും കൂടുതൽ ശ്രേഷ്ഠ സാഹിത്യ ശേഖരമുള്ള സംസ്‌കൃതം' എന്ന് ഏറെ അഭിമാനത്തോടെ അവതരിപ്പിക്കുകയും രാജ്യത്തെ എല്ലാ തലങ്ങളിലുമുള്ള പാഠ്യപദ്ധതികളിൽ സംസ്‌കൃതം പഠിപ്പിക്കണമെന്ന് നിർദേശം നൽകുകയും ചെയ്യുന്ന നയരേഖ നിരവധി ആശങ്കകൾ ഉയർത്തുന്നുണ്ട്. പ്രായോഗികമായി ഇന്ത്യയിൽ ഇപ്പോൾ ഉപയോഗത്തിലില്ലാത്ത സംസ്‌കൃതത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ തീർച്ചയായും സംഘ്പരിവാറിന്റെ അജൻഡകളുണ്ട്. സംസ്‌കൃതത്തെ മുന്നിൽനിർത്തിക്കൊണ്ട് ഇന്ത്യയിൽ ഒരു സാംസ്‌ക്കാരിക ദേശീയതയുടെ നിർമിതിയാണ് സംഘ്പരിവാർ ലക്ഷ്യംവയ്ക്കുന്നത്.


തമസ്‌കരണങ്ങളുടെ ചരിത്രം


1999ൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല വഹിച്ച ഡോ. മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാവിവൽക്കരണ ശ്രമങ്ങളുടെ പരിസമാപ്തിയിലേക്കാണ് കാര്യങ്ങൾ ഇപ്പോൾ എത്തിനിൽക്കുന്നത്. മുരളി മനോഹർ ജോഷിയുടെ കാലഘട്ടത്തിൽ മതേതര, ജനാധിപത്യ വീക്ഷണം പുലർത്തുന്ന ചിന്തകരും വിദ്യാഭ്യാസ വിചക്ഷണരും അക്കാദമിക് സമിതികളിൽനിന്നു കൂട്ടമായി പടിയിറക്കപ്പെട്ടു. ആർ.എസ്.എസിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായ ജെ.എസ് രാജ്പുട്ട് പുതിയ എൻ.സി.ഇ.ആർ.ടി ഡയരക്ടറായി അവരോധിക്കപ്പെട്ടു. ആർ.എസ്.എസ് സൈദ്ധാന്തികരായ ദീനനാഥ് ബത്ര, അതുൽ റാവത്ത്, ആർ.എസ്.എസ് മുഖപത്രം പാഞ്ചജന്യയുടെ ചുമതലക്കാരൻ തരുൺ വിജയ് തുടങ്ങിയവരെ കാവിവൽക്കരണത്തിനുവേണ്ടി ആർ.എസ്.എസിനെയും മാനവവിഭവശേഷി മന്ത്രാലയത്തെയും ഇണക്കുന്ന കണ്ണികളായി നിയോഗിക്കപ്പെട്ടു.


ഇതിന്റെ തുടർച്ചയായി നരേന്ദ്ര മോദിയുടെ ഭരണത്തിൽ പാഠപുസ്തകങ്ങളെ കാവിവൽക്കരിക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങൾ ആരംഭിച്ചു. 2016 ജൂലൈ 30ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച കരട് ദേശീയ വിദ്യാഭ്യാസ നയം ഇതിൻ്റെ ഭാഗമായിരുന്നു. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്ര മൂശയിൽ രൂപപ്പെടുത്തിയതാണു കരടുനയത്തിലെ നിർദേശങ്ങളെന്നു പകൽപോലെ വ്യക്തമായിരുന്നു. കരടുനയത്തിന്റെ ആമുഖത്തിലെ വേദകാലഘട്ടത്തിലേക്കു മടങ്ങിപ്പോകാനുള്ള ആഹ്വാനവും ഇന്ത്യയിലെ ഭാഷകളുടെ മൂലഭാഷയായി സംസ്‌കൃതത്തെ അവരോധിക്കാനുള്ള ശ്രമങ്ങളും സംസ്‌കൃതത്തെ മുന്നിൽനിർത്തി ഇന്ത്യയിൽ സാംസ്‌കാരിക ദേശീയത രൂപീകരിക്കാനുള്ള ശ്രമങ്ങളും കൃത്യമായ ആർ.എസ്.എസ് അജൻഡയുടെ ഭാഗമായിരുന്നു.
അടുത്ത ചുവടുവയ്പായിരുന്നു 2018 മാർച്ച് മാസത്തിൽ 51 സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ഉൾപ്പെടെ എഴുന്നൂറിൽപ്പരം വിദ്യാഭ്യാസ വിദഗ്ധരെ പങ്കെടുപ്പിച്ച് ആർ.എസ്.എസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ പഠനശിബിരം, 'ജ്ഞാൻ സംഘം' എന്ന പേരിൽ അറിയപ്പെട്ട ഈ പഠനശിബിരം പൂർണമായും നിയന്ത്രിച്ചത് ആർ.എസ്.എസ് സംഘടനയായ പ്രജ്ഞാപ്രവാഹിന്റെ ചുമതലയുള്ള ജെ. നന്ദകുമാർ ആയിരുന്നു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് മുഴുവൻ സമയവും ശിബിരത്തിൽ പങ്കെടുക്കുക മാത്രമല്ല, മുഴുവൻ ക്യാംപ് അംഗങ്ങളുമായും നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു. ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തതും മോഹൻ ഭാഗവതാണ്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ സുദർശൻ റാവു, ആർ.എസ്.എസ് ബുദ്ധികേന്ദ്രങ്ങളായ സുരേഷ് സോണി, കൃഷ്ണ ഗോപാൽ, എസ്. ഗുരുമൂർത്തി തുടങ്ങിയവരും മുഴുവൻ സമയവും ക്യാംപിൽ പങ്കെടുക്കുകയും ചർച്ചകളിൽ ഇടപെടുകയും ചെയ്തിരുന്നു. 'യഥാർഥ ദേശീയതയുടെ നിർവചനം' എന്നതായിരുന്നു ശിബിരത്തിന്റെ, പ്രഖ്യാപിതലക്ഷ്യം. ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന ദേശീയ കാഴ്ചപ്പാടിനനുസൃതമായി ഇന്ത്യയുടെ ചരിത്രവും പാഠ്യപദ്ധതികളും രൂപീകരിക്കാനുള്ള തന്ത്രപരമായ ഇടപെടലായിരുന്നു ശിബിരം എന്ന് അതിൽ നടന്ന ചർച്ചകൾ വ്യക്തമായ സൂചനകൾ നൽകുന്നു.


സംഘ്പരിവാർ വിഭാവനം ചെയ്യുന്ന മതേതരത്വവും ദേശീയതയും എന്താണെന്ന് ഹിന്ദു ദേശീയവാദത്തിന്റെ പ്രധാന വക്താവായ ഗോൾവാൾക്കർ 1936ൽ പ്രസിദ്ധീകരിച്ച We Or Our Nationhood Defined എന്ന ഗ്രന്ഥത്തിൽ വ്യക്തമായി പറയുന്നുണ്ട് .'ജർമനി അതിന്റെ വംശത്തിന്റെയയും സംസ്‌കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി സെമിറ്റിക് വംശങ്ങളെ- ജൂതന്മാരെ ഉച്ചാടനം ചെയ്തുകൊണ്ട് ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനം അതിന്റെ പരമകാഷ്ഠയിൽ പ്രത്യക്ഷീഭവിക്കുകയായിരുന്നു അവിടെ. അടിവേരോളം ഭിന്നതകളുള്ള മതങ്ങളെയും സംസ്‌കാരങ്ങളെയും ഒരു ഐക്യപൂർണിമയിൽ ഏകീഭവിപ്പിക്കുക എത്രകണ്ട് അസാധ്യമാണെന്ന് ജർമനി കാണിച്ചുതന്നിരിക്കുന്നു. അത് ഹിന്ദുസ്ഥാനിലെ നമുക്ക് പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന നല്ലൊരു പാഠമാണ്'. ഇങ്ങനെ ഒരു ദേശീയബോധത്തിന്റെ രൂപീകരണത്തിന് സംഘ്പരിവാർ ലക്ഷ്യമിടുന്നത് രാജ്യത്തെ പാഠ്യപദ്ധതി തന്നെയാണ്. പക്ഷേ ഇന്ത്യയിൽ ഭരണഘടനാപരമായി ഉന്നതസ്ഥാനം അലങ്കരിക്കുന്ന ഉപരാഷ്ട്രപതി പദവിയിലിരിക്കുന്ന ഒരാൾതന്നെ ഈ അജൻഡകളുടെ വക്താവായി മാറുന്നു എന്നത് അത്യന്തം ഖേദകരമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago