തളിപ്പറമ്പില്‍ വ്യാപക കള്ളവോട്ടെന്ന്, റീപോളിങ് ആവശ്യപ്പെട്ട് യു.ഡി.എഫ്
തളിപ്പറമ്പ്: തളിപറമ്പ് വേശാല 174 നമ്പര്‍ ബൂത്തിലെ യു.ഡി.എഫ് ഏജന്റ് ഷംസുദ്ദീന്റെ നേരെ മുളക് പൊടി എറിഞ്ഞതായി പരാതി. ചെറിയൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘര്ഷമുണ്ടാക്കിയതായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി ഗോവിന്ദന് മാസ്റ്റര്‍ ആരോപിച്ചു. റിട്ടേണിംഗ് ഓഫീസറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും എല്‍.ഡി.എഫ് ആരോപിച്ചു.
തളിപ്പറമ്പില്‍ വ്യാപക കളളവോട്ടു നടന്നെന്ന ആരോപണമാണ് യു.ഡി.എഫ് ഉയര്‍ത്തുന്നത്. ഇവിടെ റീപോളിങ് ആവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. ആന്തൂരില്‍ സ്ഥാനാര്‍ത്ഥിക്ക് പോലും ബൂത്തുകളില്‍ പോകാന്‍ പറ്റാത്ത സ്ഥിതിയാണെന്നും സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദ് ആരോപിച്ചു.
എന്നാല്‍ ഇവിടെ വര്‍ഗീയ ധ്രുവീകരണം നടത്താനാണ് യു.ഡി.എഫ് ശ്രമിച്ചതെന്നു സി.പി.എം ആരോപിച്ചു. അയ്യങ്കോലില്‍ ഉണ്ടായ സംഘര്‍ഷവും ആസൂത്രിതമാണ്. പ്രശ്നമില്ലാത്തിടത്തും പ്രശ്നമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും എം.വി ഗോവിന്ദന് മാസ്റ്റര്‍ ആരോപിച്ചു.
മണ്ഡലത്തില്‍ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് ഗോവിന്ദന് മാസ്റ്റര്‍ വ്യക്തമാക്കി. കെ സുധാകരന് ഉള്‍പ്പടെയുള്ളവര്‍ ബോധപൂര്‍വ്വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."