ഓസ്‌കര്‍ 2022: മികച്ച നടനായി വില്‍സ്മിത്ത്; പുരസ്‌ക്കാരം നേടുന്ന അഞ്ചാമത്തെ കറുത്ത വര്‍ഗക്കാരന്‍
94ാമത് ഓസകര്‍ പുസ്‌ക്കാര പ്രഖ്യാപനം തുടങ്ങി. വില്‍ സ്മിത്ത് ആണ് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. കിങ് റിച്ചാര്‍ഡിലെ അഭിനയത്തിനാണ് പുരസ്‌കാരം. അഞ്ച് പേരാണ് ഇക്കുറി മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കാന്‍ മത്സരരംഗത്തുണ്ടായിരുന്നത്.
ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്‌നാള്‍ഡോ മാര്‍കസ് ഗ്രീന്‍ സംവിധാനം ചെയ്ത ചിത്രമാണ് കരിങ് റിച്ചഡ്. ചിത്രത്തില്‍ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വില്‍ സ്മിത്ത് അവതരിപ്പിച്ചത്. ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ കറുത്തവംശജനാണ് വില്‍ സ്മിത്ത്.
മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ജെയ്ന്‍ കാംപിയോണ്‍ 'ദ പവര്‍ ഓഫ് ഡോഗ്' എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഓസ്!കര്‍ അരിയാനോ ഡിബോസിന് ലഭിച്ചു. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്‌സര്‍ മികച്ച സഹനടനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ്.
ലോസാഞ്ചലസിലെ ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര ചടങ്ങ് പുരോഗമിക്കുന്നത്. പവര്‍ ഓഫ് ദ ഡോഗ്, ഡ്യൂണ്‍ എന്നിവയാണ് ഏറ്റവും അധികം നാമനിര്‍ദേശങ്ങളുമായി മുന്നിട്ട് നില്‍ക്കുന്നത്. അമേരിക്കന്‍ സിയന്‍സ് ഫിക്ഷന്‍ ചിത്രമായ ഡ്യൂണ്‍ ആറ് പുരസ്‌കാരങ്ങളാണ് ഇതുവരെ നേടിയത്. മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട് (മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹെംഫില്‍, റോണ്‍ ബാര്‍ട്‌ലെറ്റ്), മികച്ച ചിത്രസംയോജനം(ജോ വാക്കര്‍), മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ഛായാഗ്രഹണം(ഗ്രേയ്ഗ് ഫ്രാസര്‍) , മികച്ച വിഷ്വല്‍ എഫക്ട് (പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍) എന്നീ ഓസ്‌കറുകളാണ് ഡ്യൂണിന് ലഭിച്ചത്.
ദ ഐസ് ഓഫ് ടാമി ഫേയ് മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റിലൈങിന് ഓസ്‌കര്‍ സ്വന്തമാക്കി. മികച്ച ഒറിജിനല്‍ തിരക്കഥ: കെന്നെത്ത് ബ്രാണാ (ചിത്രം: ബെല്‍ഫാസ്റ്റ്), മികച്ച അവലംബിത തിരക്കഥ: ഷോണ്‍ ഹേഡെര്‍ (ചിത്രം: കോഡ)
മലയാളിയായ റിന്റു തോമസിന്റെ റൈറ്റിങ് വിത്ത് ഫയര്‍ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നു. ഇന്ത്യന്‍ വംശജനായ ജോസഫ് പട്ടേല്‍ നിര്‍മിച്ച സമ്മര്‍ ഓഫ് സോളിനാണ് പുരസ്‌കാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."