പുറത്തുവരിക തുടര്‍ ഭരണം സ്വപ്നം കണ്ടവര്‍ ഞെട്ടുന്ന ഫലം: ഇനി യു.ഡി.എഫിന്റെ ഊഴമെന്നും എ.കെ ആന്റണി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തുടര്‍ ഭരണം സ്വപ്നം കണ്ടവര്‍ക്ക് ഞെട്ടലുട്ടാക്കുന്ന വിധിയായിരിക്കും വരികയെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മെയ് രണ്ടോടെ പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിക്കും. ഇപ്പോഴത്തേത് കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ മാത്രമാണ്. അടുത്തത് യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണമെന്ന് ആന്റണി പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം മതേതരവാദികള്‍ക്ക് ഉത്സവകാലമായിരിക്കും. കേരളം ഇന്ത്യക്ക് വഴി കാട്ടും. കോണ്‍ഗ്രസ് തിരിച്ച് വരാന്‍ പോകുകയാണ്. വോട്ടിംഗ് യന്ത്രങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന സ്ഥലങ്ങളിലും വോട്ടുകള്‍ എണ്ണുന്ന സ്ഥലങ്ങളിലും ജാഗ്രത കാണിക്കണമെന്നും എ.കെ ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."