പൂര്‍ണമായും കൊവിഡ് വാക്‌സിന്‍ എടുത്തവരുമായി പറന്ന് ഖത്തര്‍ എയര്‍വെയ്‌സ്
ദോഹ: പൂര്‍ണമായും കൊവിഡ് വാക്‌സിനെടുത്തവരുമായി പറക്കുന്ന ലോകത്തിലെ ആദ്യ വിമാനമെന്ന ബഹുമതി ഖത്തര്‍ എയര്‍വെയ്‌സിന്. ഇന്ന് രാവിലെ 11 മണിക്കാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ക്യുആര്‍6421 വിമാനം പറന്നുയര്‍ന്നത്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും പൈലറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണ്. ഖത്തറിലെ വ്യാപാര മേഖലയിലെയും ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെയും പ്രമുഖരുമാണ് എയര്‍ബസ് 3501000 പ്രത്യേക വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരുടെ കൂട്ടത്തില്‍ ലുലു ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ഡയറക്ടറും മലയാളിയുമായ മുഹമ്മദ് അല്‍ത്താഫും ഉണ്ടായിരുന്നു. യാത്രയില്‍ പങ്കാളിയാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനം തിരിച്ചെത്തി.
കൊവിഡ് മഹാമാരിയില്‍ നിന്ന് ട്രാവല്‍ മേഖല മുക്തമാവുന്നതിന്റെ അടുത്ത ഘട്ടമാണ് ഈ യാത്രയെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു. വിമാന യാത്രാമേഖലയ്ക്ക് ആത്മവിശ്വാസം പകരുന്നതില്‍ മുന്നില്‍ നില്‍ക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സിന് കഴിഞ്ഞു. തങ്ങളുടെ ജീവനക്കാര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."