HOME
DETAILS
MAL
നിരത്തുകൾ ചോരക്കളം ; സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 740 പേർ
backup
March 28 2022 | 05:03 AM
സ്വന്തം ലേഖകൻ
മലപ്പുറം
കൊവിഡിന് ശേഷം നിരത്തുകളിലെ നിയന്ത്രണം ഇല്ലാതായതോടെ സംസ്ഥാനത്ത് വാഹനാപകടങ്ങളും കൂടുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരത്തിൽ പൊലിഞ്ഞത് 740 ജീവനുകളാണ്. ഇക്കഴിഞ്ഞ ജനുവരി,ഫെബ്രുവരി മാസങ്ങളിൽ മാത്രമായി സംസ്ഥാനത്ത് 7,240 വാഹനാപകടങ്ങളിലാണ് 740 പേർ മരിച്ചത്. 7,979 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
സംസ്ഥാനത്ത് കഴിഞ്ഞ വർഷം ആകെ 33,321 അപകടങ്ങളിൽ 3,426 പേരാണ് മരിച്ചത്. തൊട്ടുമുമ്പുള്ള വർഷം 2,979 പേരും മരിച്ചിരുന്നു. കൊവിഡ് ഭീതിയെ തുടർന്ന് നിരത്തുകളിൽ നിയന്ത്രണം കർശനമാക്കിയിരുന്നു. എന്നാൽ ഇവ പൂർണമായും ഒഴിവാക്കിയത് മാസങ്ങൾക്ക് മുമ്പാണ്. വാഹനാപകടങ്ങൾ ഏറെയും രാത്രിയിലും പുലർച്ചെയുമാണ് നടന്നത്. ഇരുചക്രവാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."