HOME
DETAILS
MAL
ബസുടമകൾക്ക് ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് ഗതാഗതമന്ത്രി
backup
March 28 2022 | 05:03 AM
ആലപ്പുഴ
ബസുടമകളുമായി ചർച്ച നടത്തിയെങ്കിലും ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനവ് നേരത്തെ അംഗീകരിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 30 ന് നടക്കുന്ന എൽ.ഡി.എഫ് യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തു തീരുമാനമെടുക്കും. ബസുടമകൾ സമരത്തിലേക്ക് എടുത്തു ചാടിയതാണ്. ഓട്ടോ- ടാക്‌സികൾ സമരത്തിലേക്ക് വന്നില്ല. സമരം കൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടല്ലാതെ ആർക്കും ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."