ദേശീയ പണിമുടക്ക് തുടങ്ങി നിരത്തിൽ അവശ്യ സർവിസുകൾ മാത്രം
തിരുവനന്തപുരം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാരിനെതിരേ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂർ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു.
ബി.എം.എസ് ഒഴികെയുളള തൊഴിലാളിസംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കി. കെ.എസ്.ആർ.ടി.സി ജീവനക്കാരും പണിമുടക്കുന്നതിനാൽ സാധാരണ സർവിസുകൾ ഉണ്ടാകില്ല.
അവശ്യ സർവീസുകളുടെ പ്രവർത്തനത്തിനായി ചുരുക്കം ചിലസർവീസുകൾ മാത്രം ഓപ്പറേറ്റ് ചെയ്തേക്കും.
വൈദ്യുതി, കുടിവെള്ളം എന്നിവ മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങൾ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ഓട്ടോ-ടാക്സി തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.
വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുന്നതിനാൽ കടകമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികളായ ആര്‍. ചന്ദ്രശേഖരന്‍,എളമരം കരീം എം.പി,കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കൊച്ചി റിഫൈനറിയില്‍ പണിമുടക്ക് നിരോധിച്ച ഉത്തരവ് ഹൈക്കോടതി പുന:പരിശോധിക്കണമെന്നും റിഫൈനറി തൊഴിലാളികള്‍ പണിമുടക്കില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."