HOME
DETAILS

രാജ്യസഭ: കണക്കില്ലാത്ത കണക്കുകള്‍

  
backup
April 07 2021 | 04:04 AM

485353465-2

 


രാജ്യസഭയെന്നും ലോക്‌സഭയെന്നും അറിയപ്പെടുന്ന രണ്ടു സഭകള്‍ ചേര്‍ന്നതാണ് പാര്‍ലമെന്റ്. രാജ്യസഭ സംസ്ഥാനങ്ങളുടെ സഭയും ലോക്‌സഭ ജനങ്ങളുടെ സഭയുമാണ്. ലോക്‌സഭയിലേക്ക് ജനങ്ങള്‍ വോട്ടു ചെയ്യുമ്പോള്‍ രാജ്യസഭയിലേക്ക് നിയമസഭാംഗങ്ങളാണ് വോട്ടു ചെയ്യുന്നത്. രാജ്യസഭയിലേക്ക് ഒന്‍പത് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം കേരള നിയമസഭയ്ക്കുണ്ട്. അവര്‍ പാര്‍ലമെന്റില്‍ സംസ്ഥാനത്തിന്റെ പ്രതിനിധികളാണ്. രണ്ടു വര്‍ഷം കൂടുമ്പോള്‍ മൂന്നു പേര്‍ എന്ന കണക്കിലാണ് കേരളത്തില്‍നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. രാജി, മരണം തുടങ്ങിയ കാരണങ്ങളാല്‍ ഉണ്ടാകുന്ന ഒഴിവുകളും യഥാസമയം നികത്തണം. കാലവിളംബമില്ലാതെ തെരഞ്ഞെടുപ്പ് നടത്തി ഒഴിവുകള്‍ നികത്തുന്നതിനുള്ള ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിക്ഷിപ്തമായിരിക്കുന്നു.


വയലാര്‍ രവി, കെ.കെ രാഗേഷ്, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ ഏപ്രില്‍ 21നു വിരമിക്കുന്നതും ജോസ് കെ. മാണി രാജിവച്ചതും ചേര്‍ത്ത് നാല് ഒഴിവുകളാണ് കേരളത്തില്‍ നികത്താനുള്ളത്. രാജിയോ മരണമോ നിമിത്തമുണ്ടാകുന്ന ഒഴിവിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് മുന്‍ഗാമിയുടെ അവശേഷിക്കുന്ന കാലം മാത്രമാണ് എം.പിയായിരിക്കാന്‍ കഴിയുക. അതുകൊണ്ട് ജോസ് കെ. മാണിയുടെ രാജി നിമിത്തമുണ്ടായ ഒഴിവ് അടിയന്തരമായി നികത്തേണ്ടതായിരുന്നു. പക്ഷേ അക്കാര്യത്തില്‍ കമ്മിഷന്റെ വിജ്ഞാപനം ഇനിയും ഉണ്ടായിട്ടില്ല. ആറു മാസം സമയമുണ്ടെന്ന ന്യായീകരിക്കാന്‍ കഴിയാത്ത നിലപാടിലാണ് കമ്മിഷന്‍.


ലോക്‌സഭാ തെരഞ്ഞെടുപ്പുപോലെ ശ്രമകരമായതല്ല രാജ്യസഭാതെരഞ്ഞെടുപ്പ്. അംഗങ്ങള്‍ വിരമിക്കുന്നതിനു മുന്‍പ് പകരക്കാരെ തയാറാക്കി നിര്‍ത്തുകയെന്നതാണ് രാജ്യസഭയിലെ രീതി. ജോസ് കെ. മാണിയുടെ ഒഴിവ് അജ്ഞാതമായ കാരണത്താല്‍ അനിശ്ചിതമായി നിലനിര്‍ത്തിക്കൊണ്ട് വരാനിരിക്കുന്ന മൂന്ന് ഒഴിവുകള്‍ നികത്താനാണ് കമ്മിഷന്റെ തീരുമാനമുണ്ടായത്. പക്ഷേ പറയപ്പെടാത്ത കാരണത്താല്‍ ഇപ്പോള്‍ വിജ്ഞാപനം ഫ്രീസറിലായി. നിയമമന്ത്രാലയത്തിന്റെ റഫറന്‍സാണത്രെ നടപടികള്‍ മരവിപ്പിക്കുന്നതിനു കാരണമായത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാഹനം നീങ്ങിത്തുടങ്ങിയാല്‍ സുപ്രിംകോടതിപോലും മാര്‍ഗതടസമുണ്ടാക്കില്ല. കോടതികളുടെ ഇടപെടലിനു അനുഛേദം 329 അനുസരിച്ച് വിലക്കുണ്ട്. അങ്ങനെയെങ്കില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവയ്പിക്കുന്നതിനുള്ള അധികാരം നിയമമന്ത്രാലയത്തിന് എങ്ങനെ ലഭിച്ചു.


മൂന്ന് ഒഴിവുകളിലേക്ക് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടന്നാല്‍ നിയമസഭയിലെ നിലവിലുള്ള കക്ഷിബലത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് സീറ്റ് എല്‍.ഡി.എഫിനു ലഭിക്കും. ശേഷിക്കുന്നത് യു.ഡി.എഫിനു സ്വന്തമാക്കാം. നിലവിലുള്ള ഒഴിവിലേക്ക് തനിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അതും എല്‍.ഡി.എഫിനു ലഭിക്കും. മെയ് രണ്ടിനുശേഷം രൂപീകൃതമാകുന്ന നിയമസഭയില്‍ അവസ്ഥ ചിലപ്പോള്‍ മാറിയേക്കാം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മരവിപ്പിക്കല്‍ നടപടിക്കെതിരേ നിയമസഭാംഗമായ എസ്. ശര്‍മ ഹൈക്കോടതിയെ സമീപിച്ചത് ഭാവിയെക്കുറിച്ചുള്ള ആശങ്കയെ അടിസ്ഥാനമാക്കിയല്ല. ഈ സഭയുടെ ചുമതല അടുത്ത സഭയ്ക്ക് കൈമാറാനാവില്ലെന്നതാണ് ശര്‍മയുടെ നിലപാട്.
എന്നാല്‍, യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും സ്ഥിതി വ്യത്യസ്തമാണ്. പുതിയ നിയമസഭില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. അങ്ങനെയെങ്കില്‍ എല്‍.ഡി.എഫിന് ഇപ്പോഴുള്ള മേല്‍ക്കൈ യു.ഡി.എഫിനു ലഭിക്കും. നാലില്‍ മൂന്ന് അവര്‍ക്ക് അവകാശപ്പെട്ടതാകും. ബി.ജെ.പിയുടെ കണക്കുകള്‍ വേറേ വഴിക്കാണ്. അടുത്ത നിയമസഭയില്‍ ബി.ജെ.പിയുടെ പ്രതീക്ഷ കെ. സുരേന്ദ്രന്റെ കണക്കില്‍ 35 സീറ്റാണ്. അങ്ങനെയെങ്കില്‍ മന്ത്രിസഭയ്‌ക്കൊപ്പം ഒന്നോ രണ്ടോ രാജ്യസഭാ സീറ്റ് കൂടി ബി.ജെ.പി കിനാവ് കാണുന്നുണ്ടാകും.


ഇത്തരം ദിവാസ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനുവേണ്ടി വഴങ്ങിക്കൊടുക്കാനുള്ള സ്ഥാപനമല്ല തെരഞ്ഞെടുപ്പ് കമ്മിഷന്‍. രാജ്യസഭയിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നതിനുള്ള അവകാശം നിലവിലുള്ള നിയമസഭയ്ക്കാണുള്ളത്. മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന പുതിയ നിയമസഭയുടെ രൂപീകരണംവരെ നീട്ടിക്കൊണ്ടുപോകാനുള്ളതല്ല ഏപ്രില്‍ 21ന് ഉണ്ടാകുന്ന ഒഴിവുകള്‍. ഒന്നിച്ചോ അല്ലാതെയോ എങ്ങനെയായാലും സമയബന്ധിതമായി നികത്താനുള്ളതാണ് ഒഴിവുകള്‍. കാലാവധിയില്ലാത്ത സഭയാണ് രാജ്യസഭ. അംഗങ്ങള്‍ക്കു മാത്രമാണ് കാലാവധിയുള്ളത്. പിരിച്ചുവിടാന്‍ കഴിയാത്തതും നൈരന്തര്യസ്വഭാവമുള്ളതുമായ രാജ്യസഭയില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ പാടില്ല. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനത്തിന്റെ അവകാശത്തെ ഹനിക്കുന്നതാണ് സംസ്ഥാനങ്ങളുടെ കൗണ്‍സില്‍ എന്നറിയപ്പെടുന്ന രാജ്യസഭയില്‍ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം പരിമിതപ്പെടുത്തുന്നത്.


വോട്ടെടുപ്പ് അടുത്ത സഭയിലാണെങ്കില്‍ തനിക്ക് അതില്‍ പങ്കുണ്ടാവില്ലെന്ന അവസ്ഥയല്ല ശര്‍മയെ കോടതിയിലെത്താന്‍ പ്രേരിപ്പിച്ചത്. ഇപ്പോഴുണ്ടാകുന്ന ഒഴിവുകളില്‍ വോട്ടു ചെയ്യുകയെന്നത് നിലവിലുള്ള എം.എല്‍.എമാരുടെ അവകാശമാണ്. നിയമസഭയുടെ മൊത്തത്തിലുള്ള അവകാശമാണത്. തെരഞ്ഞെടുപ്പ് നീട്ടുന്നതിലൂടെ സഭയുടെ അവകാശം ഹനിക്കപ്പെടുന്നു. കാലാവധി പൂര്‍ത്തിയാക്കി പിരിയുന്നതുവരെ അധികാരമുള്ളതും ന്യൂനതയില്ലാത്തതുമായ സഭയാണിത്. തെരഞ്ഞെടുപ്പിനുള്ള നടപടികളിലേക്ക് കടന്നതിനുശേഷം നിയമമന്ത്രാലയത്തിന്റെ റഫറന്‍സിന്റെ അടിസ്ഥാനത്തില്‍ പിന്തിരിയുന്നത് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ ഇടയാക്കുന്നു. എന്താണ് റഫറന്‍സെന്ന് അറിയാത്തതിനാലും കമ്മിഷന്റെ തീരുമാനത്തിനു കാരണമായ സാഹചര്യമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലാത്തതിനാലും ബി.ജെ.പിയുടെ സമ്മര്‍ദത്തിന് കമ്മിഷന്‍ വഴങ്ങിയെന്ന സംശയം ബലപ്പെടും.


ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി കമ്മിഷന്‍ ഇറങ്ങിക്കളിച്ച കാഴ്ച നാം കണ്ടതാണ്. അമിത് ഷായും സ്മൃതി ഇറാനിയും രാജിവച്ചപ്പോഴും അഹമദ് പട്ടേലും അഭയ് ഭരദ്വാജും മരിച്ചപ്പോഴും ഉണ്ടായ ഒഴിവുകളില്‍ തെരഞ്ഞെടുപ്പുകള്‍ ഓരോന്നായാണ് കമ്മിഷന്‍ നടത്തിയത്. ഓരോന്നായി നടത്തിയപ്പോള്‍ നാലു സീറ്റും ബി.ജെ.പിക്കു ലഭിച്ചു. അഹമദ് പട്ടേല്‍ മരിച്ചുണ്ടായ ഒഴിവില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍പോലും കോണ്‍ഗ്രസിനു കഴിഞ്ഞില്ല. ഗുജറാത്ത് മോഡലില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ നാല് ഒഴിവുകളിലും എല്‍.ഡി.എഫ് ജയിക്കും. ഇങ്ങനെയൊരു അവസ്ഥ ഭരണഘടന വിഭാവനം ചെയ്യുന്നില്ല. നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ടു വഴി ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ആ സംസ്ഥാനത്തിന്റെ രാജ്യസഭയിലെ പ്രതിനിധികളെ തെരഞ്ഞെടുക്കണമെന്ന ഭരണഘടനയിലെ വ്യവസ്ഥ ചില തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.


തത്ത്വാധിഷ്ഠിതമായല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തത്ത്വങ്ങള്‍ ബാധകമല്ല. തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നത്. നിയന്ത്രണങ്ങള്‍ക്ക് വിധേയരാകാത്തവര്‍ വിസ്മയകരമായ രീതിയില്‍ പുതുവഴികളും കുറുക്കുവഴികളും കണ്ടെത്തും. ഗുജറാത്ത് മോഡല്‍ അനുവദനീയമാണെങ്കില്‍ അത് കേരളത്തില്‍ എന്തുകൊണ്ട് അനുവര്‍ത്തിക്കുന്നില്ല. അങ്ങനെ ബാക്-ടു-ബാക് തെരഞ്ഞെടുപ്പായാല്‍ സീറ്റ് നാലും എല്‍.ഡി.എഫിനു ലഭിക്കും. രാജ്യസഭയിലെ സംസ്ഥാനത്തിന്റെ പ്രതിനിധികള്‍ അപ്രകാരം ഭരണകക്ഷിയുടെ മാത്രം പ്രതിനിധികളാകുന്ന സാഹചര്യം ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിനു നിരക്കുന്നതോ ഭരണഘടനയാല്‍ ന്യായീകരിക്കാവുന്നതോ അല്ല. മൂന്നംഗങ്ങളുടെ കാലാവധി കഴിയുംമുന്‍പ് തെരഞ്ഞെടുപ്പ് നടത്താനാവില്ലെന്നു മാത്രമല്ല ഈ നിയമസഭയുടെ കാലാവധിയിലും നടത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതിന്റെ അര്‍ഥം കേരളത്തില്‍നിന്ന് നാല് ഒഴിവുകള്‍ കുറേ ആഴ്ചകളെങ്കിലും ഒഴിഞ്ഞുകിടക്കുമെന്നാണ്. ഒരു കാര്യം ഉറപ്പ്. ബി.ജെ.പിക്ക് നിയമസഭയില്‍ വല്ലതും ഉണ്ടോ എന്നറിഞ്ഞതിനുശേഷമായിരിക്കും രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. അകത്തു കടന്നു കിട്ടിയാല്‍ മന്ത്രിസഭയുണ്ടാക്കുമെന്ന് വീമ്പു പറയുന്ന ബി.ജെ.പിക്ക് സാധ്യതകള്‍ തുറന്നിടുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago