അമ്മയുടെ മരണത്തെത്തുടര്‍ന്ന് ലീവെടുത്തു; തിരിച്ചെത്തിയപ്പോള്‍ ജീവനക്കാരനെ പിരിച്ചുവിട്ട് ഗൂഗിള്‍
ന്യൂഡല്‍ഹി: അമ്മയുടെ മരണത്തെത്തുടര്‍ന്ന് അവധിയെടുത്തതിനു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ പിരിച്ചുവിട്ടെന്ന് ഗൂഗിള്‍ ജീവനക്കാരന്. അവധി കഴിഞ്ഞെത്തി ദിവസങ്ങള്‍ക്കകമാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ടോമി യോര്ക്കിനെതിരെ ഗൂഗിളിന്റെ നടപടി. തന്നെ പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമല്ലെന്ന് ഇയാള്‍ കരിയര്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനില്‍ കുറിച്ചു.
ഡിസംബറിലാണ് അര്‍ബുദരോഗബാധിതയായ ടോമി യോര്‍ക്കിന്റെ മാതാവ് മരിച്ചത്.
'കഴിഞ്ഞ ആഴ്ച ഗൂഗിള്‍ എന്നെ പിരിച്ചുവിട്ടു. അമ്മ മരണപ്പെട്ടതിന്റെ അവധിക്ക് ശേഷം ജോലിക്ക് കയറി നാലാം നാളാണ് അത് സംഭവിച്ചത്. ഇപ്പോള്‍ ആകെ തളര്‍ന്ന് നിരാശനായ അവസ്ഥയാണ്. കുഞ്ഞിന്റെ ജനനത്തിനായി കാത്തിരുന്ന മാതാപിതാക്കളെ പിരിച്ചുവിട്ട കഥകള്‍ കേട്ടിട്ടുണ്ട്. വളരെ മോശം കഥകളും കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് നേരിട്ട് അനുഭവിച്ചപ്പോള്‍ മുഖത്തേറ്റ അടിയായി തോന്നി. നമ്മള് തകര്‍ന്ന് ഇരിക്കുമ്പോള്‍ അടി കിട്ടുന്നതിന് തുല്യമാണിതെന്ന് ടോമി യോര്‍ക്ക് ലിങ്ക്ഡിഇന്നില് പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
2021ല്‍ ആണ് ഇദ്ദേഹം ഗൂഗിളില്‍ ജോലിക്കായി പ്രവേശിച്ചത്. ഒരു വര്‍ഷം കൊണ്ടാണ് ഇദ്ദേഹത്തെ ഗൂഗിള്‍ പിരിച്ചുവിട്ടത്.
കഴിഞ്ഞ ആഴ്ച്ച ഗൂഗിള്‍ 12000 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കംപ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് പ്രവേശിക്കാനാവാതെ വന്നതോടെയാണ് പലരും തങ്ങളുടെ ജോലി പോയ കാര്യം അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."