'ലീഗ് ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍മിക്കും'; കൊലയ്ക്ക് മുന്‍പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ സ്റ്റാറ്റസ്
കണ്ണൂര്‍: പാനൂരില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ലീഗ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്കുന്ന തരത്തിലുള്ള സി.പി.എം പ്രവര്‍ത്തകരുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകളാണ് പുറത്തുവന്നത്.
ഇന്നലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിന് ശേഷമാണ് സ്റ്റാറ്റസിട്ടത്. 'സഖാവിനെ ആക്രമിച്ച മുസ്ലിംലീഗിന്റെ ചെന്നായക്കൂട്ടങ്ങളെ, നിങ്ങള്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവയ്ക്കും'- എന്നാണ് സ്റ്റാറ്റസ്.
അതേസമയം, ലീഗ് പ്രവര്‍ത്തകനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഓപ്പണ്‍വോട്ട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. രാത്രി എട്ടുമണിയോടെ മന്‍സൂറിന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ മന്‍സൂറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്മുന്നില് വച്ചാണ് മകനെ വെട്ടി കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മുഹ്സിന്റെ പിതാവ് അബ്ദുല്ല പറഞ്ഞു.
കൊലപ്പെട്ട മന്‍സൂറിന്റെ സഹോദരന് മുഹ്സിന് 150ാം നമ്പര്‍ ബൂത്തിലെ യു.ഡി.എഫ് ഏജന്റായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബോംബേറില്‍ ഒരു സ്ത്രീക്കും പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."