അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു: ഡോക്യുമെന്ററി വിഷയത്തില്‍ ബി.ബി.സിയെ അനുകൂലിച്ച് യു.എസ്
വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പടെയുള്ള എല്ലാ രാഷ്ട്രങ്ങളും അഭിപ്രായ സ്വാതന്ത്ര്യം പോലെയുള്ള ജനാധിപത്യ മൂല്യങ്ങള്‍ പിന്തുടരണമെന്ന് യു.എസ് വക്താവ് നേഡ് പ്രൈസ്. വാഷിങ്ടണ്‍ പത്രസ്വാതന്ത്യത്തിനെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും ലോകമെമ്പാടുമുള്ള എല്ലാ രാഷ്ട്രങ്ങളും ഇത്തരം ജനാധിപത്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും നേഡ് കൂട്ടിച്ചേര്‍ത്തു
''പത്രസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. മറ്റു ലോകരാഷ്ട്രങ്ങളുമായ ബന്ധത്തിലും ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത് ഈ ആശയത്തിനാണ്. ഇന്ത്യയുമായും അങ്ങനെ തന്നെ.''- ബി.ബി.സി ഡോക്യുമെന്ററിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നേഡ് പറഞ്ഞു.
ഡോക്യുമെന്ററിയെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന് നേഡ് പ്രൈസ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങളെ വാനോളം പുകഴ്ത്തിയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും പറഞ്ഞ് പുറത്തിറക്കിയ പ്രസ്താവനയുടെ ചൂടാറുംമുമ്പ് നടത്തിയ പുതിയ അഭിപ്രായ പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."