HOME
DETAILS

ജെ.എം.എമ്മിന് തിരിച്ചടി; ഷിബു സോറന്റെ മരുമകളും ബി.ജെ.പിയിലേക്ക്

  
Web Desk
March 19 2024 | 12:03 PM

jmm leader seetha soren join bjp today

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഭരണ കക്ഷിയായ ജെ.എം.എമ്മിന് തിരിച്ചടി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എം.എല്‍.എയും പാര്‍ട്ടി നേതാവ് ഷിബു സോറന്റെ മരുമകളുമായ സീത സോറന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി അംഗത്വവും, എം.എല്‍.എ സ്ഥാനവും രാജിവെച്ച ശേഷമാണ് സീത സോറന്റെ കൂടുമാറ്റം. ന്യൂഡല്‍ഹിയില്‍ വെച്ചാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. 

തന്നെ പാര്‍ട്ടിയില്‍ തഴയുകയാണെന്ന് കുറ്റപ്പെടുത്തിയാണ് സീത സോറന്‍ ജെ.എം.എമ്മില്‍ നിന്നും രാജിവെച്ചത്. പാര്‍ട്ടിയില്‍ മാത്രമല്ല, കുടുംബത്തില്‍ നിന്നും തന്നെയും മക്കളെയും ഒറ്റപ്പെടുത്തുകയാണെന്നും സീത സോറന്‍ ആരോപണമുന്നയിച്ചു. 

ജെ.എം.എം സ്ഥാപക നേതാക്കളിലൊരാളും നിലവിലെ പ്രസിഡന്റുമായ ഷിബു സോറന്റെ മൂത്ത മകന്‍ ദുര്‍ഗ സോറന്റെ ഭാര്യയാണ് സീത സോറന്‍. ജാര്‍ഖണ്ഡിലെ ജാമ മണ്ഡത്തില്‍ നിന്നുള്ള ജെ.എം.എം എം.എല്‍.എ കൂടിയാണ് ഇവര്‍. 

ഷിബു സോറന്റെ പിന്‍ഗാമിയെന്ന് കരുതപ്പെട്ടിരുന്ന ദുര്‍ഗ സോറന്‍ 2009ല്‍ 39ാം വയസില്‍ മരണപ്പെടുകയായിരുന്നു. തുടര്‍ന്നാണ് രണ്ടാമത്തെ മകനും, മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹേമന്ത് സോറനെ ഷിബു സോറന്‍ തന്റെ പിന്‍ഗാമിയായി വാഴിച്ചത്. 

അടുത്തിടെ അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന ഹേമന്ത് സോറന്‍ ഭാര്യ കല്‍പ്പനയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമം നടത്തിയത് കുടുംബത്തില്‍ അസ്വാരാസ്യങ്ങള്‍ ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. കല്‍പ്പനയെ പാര്‍ട്ടി നേതൃത്വത്തിലേക്കെത്തിക്കാനുള്ള ഹേമന്ത് സോറന്റെ നീക്കം സീത സോറനും എതിര്‍ത്തിരുന്നു. തുടര്‍ന്ന് തന്റെ വിശ്വസ്തനും, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ ചംപായ് സോറനെ, ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാക്കുകയായിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  23 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  23 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  23 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  23 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  23 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  23 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  23 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  23 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  23 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  24 days ago