'ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി'; പോസ്റ്റ് വിവാദമായതോടെ മകനെ തള്ളി ജയരാജന്‍
കൂത്തുപറമ്പ്: കൂത്തുപറമ്പിലെ മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ സി.പി.എം നേതാവ് പി ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ' ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയി' എന്നാണ് ജെയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതിന് മുമ്പ് പങ്കുവെച്ച പോസ്റ്റില്‍, പുല്ലൂക്കരയില്‍ ഇന്നലെ നടന്നത് എന്ന അടിക്കുറിപ്പോടെ, ലീഗ് അക്രമത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റ വാര്‍ത്ത കൊടുത്തിട്ടുണ്ട്. ഈ വാര്‍ത്തയുടെ പത്രകട്ടിങ് സഹിതമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. സി.പി.എം പ്രവര്‍ത്തകര്‍ അക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ചിത്രം സഹിതമുള്ള പത്രവാര്‍ത്തയാണ് പങ്കുവെച്ചിട്ടുള്ളത്.
അതേസമയം, ജെയിന്‍ രാജിന്റെ പോസ്റ്റ് വിവാദമായതിന് പിന്നാലെ മകനെ തള്ളി ജയരാജന്‍ രംഗത്തെത്തി. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല.ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."