HOME
DETAILS
MAL
പണിമുടക്ക്: സെക്രട്ടേറിയറ്റില്‍ ആകെയുള്ളത് 4,828 ജീവനക്കാര്‍; ജോലിക്കെത്തിയത് വെറും 32 ജീവനക്കാര്‍
backup
March 28 2022 | 11:03 AM
തിരുവനന്തപുരം: പൊതുപണിമുടക്ക് ദിവസം സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയത് വെറും 32 ജീവനക്കാര്‍ മാത്രം. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ 4,828 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
ഭൂരിഭാഗം മന്ത്രിമാരും ഇന്ന് സെക്രട്ടേറിയറ്റിലെത്തിയില്ല. ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ പ്രധാന ജീവനക്കാര്‍ ജോലിയ്ക്കെത്തി. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജീവനക്കാര്‍ എത്താത്തതോടെ സെക്രട്ടേറിയറ്റിലെ ഭരണ നടപടികളെല്ലാം അവതാളത്തിലായി. മറ്റുള്ള സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ നില കുറവായിരുന്നു. നേരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."