HOME
DETAILS
MAL
പണിമുടക്കും; കോടതികള്‍ വിമര്‍ശിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനെയാണെന്ന് എ.ഐ.ടി.യു.സി
backup
March 28 2022 | 11:03 AM
തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്. കോടതികള്‍ വിമര്‍ശിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനെയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കതിരായ ദേശീയ പണിമുടക്ക് നാളെയും ശക്തമായി തുടരുമെന്നുമന്നും ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്ന കാര്യം കൂട്ടായി ആലോചിക്കുമെന്നും എ.ഐ.ടി.യു.സി അറിയിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനെതിരെ ഡയസ്നോണ്‍ പ്രഖ്യാപിച്ച് ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."