ഭരണഭാഷാ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം
മലപ്പുറം: ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനും ഭരണരംഗത്ത് മലയാളഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായി കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, പൊതുമേഖലാ-സ്വയംഭരണ-സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ഭരണഭാഷാ പുരസ്‌കാരം (സംസ്ഥാന-, ജില്ലാതലം) ഭരണഭാഷാ ഗ്രന്ഥ രചനാ പുരസ്‌കാരം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ ടൈപ്പിസ്റ്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍മാര്‍ക്കും ഭരണഭാഷാ പുരസ്‌കാരത്തിന് (സംസ്ഥാനതലത്തില്‍ മാത്രം) അപേക്ഷിക്കാം. സെപ്റ്റംബര്‍ 30നകം ലഭ്യമാക്കണം. പുരസ്‌കാരങ്ങള്‍ സംബന്ധിച്ച നിബന്ധനകള്‍ കലക്ടറേറ്റില്‍ ജി സെക്ഷനില്‍ ലഭിക്കും.
എല്ലാ ജില്ലാ ഓഫീസര്‍മാരും സബ് ഓഫീസര്‍മാരും ജൂനിയര്‍ സൂപ്രണ്ടുമാരും പ്രാവീണ്യമുള്ളവര്‍ക്ക് പുരസ്‌കാരത്തിനായി അപേക്ഷ അയക്കുവാന്‍ (സംസ്ഥാന തലത്തിലേക്കും ജില്ലാ തലത്തിലേക്കും) അര്‍ഹരായവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."