HOME
DETAILS
MAL
നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു
backup
March 28 2022 | 13:03 PM
പത്തനംതിട്ട: ഏനാത്ത് പുതുശേരി ഭാഗം ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലാണ് കാറിടിച്ചത്. എംസി റോഡിലുണ്ടായ അപകടത്തില്‍ കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ രാജേഷിന്റെ ഭാര്യ സിംലയാണ് (35) മരിച്ചത്.
രാജേഷിനു ഗുരുതരമായി പരുക്കേറ്റു. 3 മണിയോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്നു വന്ന കാറാണ് ഇവരുടെ വാഹനത്തില്‍ ഇടിച്ചത്. ഇവര്‍ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിക്കുമ്പോഴായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."