ആദ്യ ടി20: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 177 റണ്‍സ് വിജയലക്ഷ്യം
റാഞ്ചി: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് 177 റണ്‍സ് വിജയലക്ഷ്യം. ന്യൂസിലന്‍ഡിന് വേണ്ടി ഡാരില്‍ മിച്ചല്‍ (30 പന്തില്‍ പുറത്താവാതെ 59) ഡെവോണ്‍ കോണ്‍വെ (35 പന്തില്‍ 52), ഫിന് അലന് (35) എന്നിവർ മികച്ച സ്കോർ നൽകി. ഇന്ത്യക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദർ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട വിക്കറ്റ് നേടി.
ആദ്യ വിക്കറ്റില്‍ 42 റണ്‍സാണ് അലന്- കോണ്‍വെ സഖ്യം കൂട്ടിചേര്‍ത്തത്. എന്നാല്‍ അഞ്ചാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്ത് കളിയുടെ ഗതി മാറ്റി. ഒരു ഓവറില്‍ അലനേയും ചാപ്മാനേയും സുന്ദര്‍ മടക്കി.പിന്നീട് എത്തിയ കോണ്‍വെ- ഫിലിപ്സ് സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കുല്‍ദീപ് യാദവ് കൂട്ട്കെട്ട് പൊളിച്ചു.
തുടര്‍ന്ന് മിച്ചല്‍ ക്രീസിലേക്ക്. താരം കോണ്‍വെയ്ക്കൊപ്പം ക്രീസില്‍ ഉറച്ചതോടെ കിവീസ് കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതി. ഇരുവരും 36 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ കോണ്‍വെ മടങ്ങി. അവസാന ഓവറില്‍ മിച്ചല്‍ തകര്‍ത്തടിച്ചതോടെ ന്യൂസിലന്‍ഡിന്റെ സ്കോര്‍ 170 കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."