HOME
DETAILS
MAL
കോഴിക്കോട് ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍
backup
March 28 2022 | 16:03 PM
കോഴിക്കോട്: ദേശീയ പണിമുടക്ക് അവശ്യ സര്‍വിസായ ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വിസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാന്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി.
മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലന്‍സുകള്‍ക്കും ഇതര അവശ്യ സര്‍വിസ് വാഹനങ്ങള്‍ക്കും ഇന്ധനം നല്കാന് പെട്രോള്‍ പമ്പുടമകള്‍ സഹകരിക്കണം. തുറന്നു പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയതായും ജില്ല കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."