വീണ്ടും കൊവിഡ് ഭീതി: കരുതലില്ലായ്മ പാരയായി: പഴയ അവസ്ഥയിലേക്കു മടങ്ങിപ്പോകുമോയെന്ന് ആശങ്ക
തിരുവനന്തപുരം: വീണ്ടും കൊവിഡ് ഭീതി പടര്‍ത്തുന്നു. ആയിരത്തിനും രണ്ടായിരത്തിനുമിടയില്‍ ഉണ്ടായിരുന്ന കേസുകള്‍ ഇന്നും 3502 ആയി ഉയര്‍ന്നു. ഇന്നലെയും ഇതാണവസ്ഥ. നൂറില്‍ തെഴെയെത്തിയിരുന്ന ജില്ലയിലെ കണക്കുകള്‍ ഇന്നലെ നാല് ജില്ലകളില്‍ നാനൂറിനുമുകളിലേക്കുയര്‍ന്നു. ഇന്നത് രണ്ട് ജില്ലകളില്‍ അഞ്ഞൂറിനുമുകളിലേക്കായി.
പഴയ അവസ്ഥയിലേക്കുതന്നെ കാര്യങ്ങള്‍ മടങ്ങിപ്പോകുമോ എന്ന ഭീതിയിലാണ് അധികൃതര്‍.
തിരഞ്ഞെടുപ്പും മറ്റും പ്രമാണിച്ച് ആളുകളുടെ കൂട്ടുകൂടലും പ്രതിരോധ പ്രവര്‍ത്തനങ്ങളെ അമ്പേ വിസ്മരിച്ചതുമാണ് തിരിച്ചടിക്ക് കരാണമായി ചൂണ്ടിക്കാട്ടുന്നത്. അതേ സമയം എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസര്‍ഗോഡ് 128, വയനാട് 118 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രണ്ട് ജില്ലകളില്‍ അഞ്ഞൂറിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504 ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ മുന്നൂറിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."