HOME
DETAILS
MAL
'പ്രതിദിന' ഇന്ധന വില വര്‍ധന പെട്രോള്‍ 87 പൈസ, ഡീസല്‍ 74 പൈസ
backup
March 29 2022 | 04:03 AM
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വിലകള്‍ എണ്ണ കമ്പനികള്‍ കൂട്ടുന്നത്. എട്ടു ദിവസത്തിനിടെ പെട്രോളിന് 5.23 രൂപയാണ് കൂടിയത്.ഡീസലിന് 5.06 രൂപയും.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 111.53 രൂപയും ഡീസലിന് 98.09 രൂപയുമായി. എറണാകുളത്ത് പെട്രോള്‍ 109.42, ഡീസല്‍ 96.49, കോഴിക്കോട് പെട്രോള്‍109.7, ഡീസല്‍ 96.77 രൂപയുമാണ് വില.
ഡല്‍ഹിയില്‍ ഇതോട പെട്രോളിന് നൂറ് രൂപ കടന്നു. 100.21 ആണ് ഡല്‍ഹിയില്‍ പെട്രോളിന്റെ വില. 91.47 ആണ് ഡീസലിന്റെ വില. കേരളത്തില്‍ നേരത്തെ തന്നെ പെട്രോള്‍ വില നൂറ് കടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."