കെ.എസ്.ടി.യു മാര്‍ച്ചും ധര്‍ണയും നടത്തി
മലപ്പുറം: വിദ്യാഭ്യാസ മേഖലകളിലെ രാഷ്ട്രീയവത്കരണവും ശമ്പളം തടഞ്ഞ നടപടിയും തടയണമെന്നാവശ്യപ്പെട്ടു റവന്യൂ ജില്ലാ കെ.എസ്.ടി.യു അധ്യാപകരുടെ മാര്‍ച്ചും ധര്‍ണയും നടത്തി. എസ്.എസ്.എയെ നിഷ്‌ക്രിയമാക്കി പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ രാഷ്ട്രീയം കലര്‍ത്തിയ നടപടി ചരിത്രത്തിലില്ലാത്തതാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. കോട്ടപ്പടി സ്‌കൗട്ട് ഭവന്‍ പരിസരത്തു നിന്നു തുടങ്ങിയ മാര്‍ച്ച് കലക്ട്രേറ്റിനു മുന്നില്‍ സമാപിച്ചു. ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. അഹമ്മദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അബ്ദുളള വാവൂര്‍ സമര സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി കെ.എം അബ്ുളള, സി.കെ അഹമ്മദി കുട്ടി, പി.കെ ഹംസ, മജീദ് കാടേങ്ങല്‍, കെ.ടി അമാനുളള, പി.കെ.സി അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."