ബിർഭൂം ; ബംഗാൾ നിയമസഭയിൽ കൈയാങ്കളി
സുവേന്ദു അധികാരി ഉൾപ്പെടെ നാലു ബി.ജെ.പി എം.എൽ.എമാരെ സസ്‌പെന്റ് ചെയ്തു
കൊൽക്കത്ത
ബിർഭും അക്രമവുമായി ബന്ധപ്പെട്ട് ബംഗാൾ നിയമസഭയിൽ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. തൃണമൂൽ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളാണ് ഏറ്റുമുട്ടിയത്.
സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നും മുഖ്യമന്ത്രി മമതാ ബാനർജി സഭയിൽ വിശദീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അംഗങ്ങൾ തമ്മിൽ വാഗ്വാദമുണ്ടായി.
സഭ നിയന്ത്രിക്കാൻ സ്പീക്കർ ശ്രമിച്ചെങ്കിലും അംഗങ്ങൾ നടുത്തളത്തിലിറങ്ങി ഉന്തും തള്ളുമായി. സഭാ മാർഷലുകളും മറ്റും സ്ഥിതി നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കൈയേറ്റത്തിലെത്തി. നിരവധി ബി.ജെ.പി എം.എൽ.എമാർ താഴെ വീണു. പലർക്കും മർദനമേറ്റു. ബി.ജെ. നേതാവ് സുവേന്ദു അധികാരിയുൾപ്പെടെ നാലു എം.എൽ.എമാരെ സസ്‌പെന്റ് ചെയ്തു.
ആക്രമണത്തിന്റെ വിഡിയോ ബി.ജെ.പി പുറത്തുവിട്ടു. തൃണമൂൽ എം.എൽ.എ അസിത് മജുംദറിന് മൂക്കിന് പരുക്കേറ്റു. സുവേന്ദു അധികാരിയാണ് മർദിച്ചതെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."