പാനൂരില്‍ വീണ്ടും അക്രമം: സി.പി.എം ഓഫിസുകള്‍ തകര്‍ത്തു
കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് വീണ്ടും അക്രമം. പാനൂര്‍ മേഖലയിലാണ് അക്രമം്. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച പെരിങ്ങത്തൂരില്‍ സി.പി.എം ഓഫിസുകള്‍ തകര്‍ത്തതായും ഓഫിസിലുണ്ടായിരുന്ന സാധന സാമഗ്രികള്‍ വാരിവലിച്ച് പുറത്തിട്ട് കത്തിച്ചതായുമാണ് റിപ്പോര്‍ട്ട്.
കീഴ്മാടം, കൊച്ചിയങ്ങാടി, കടവത്തൂര്‍ എന്നിവിടങ്ങിലെ സി.പി.എം ബ്രാഞ്ച് ഓഫിസുകള്‍ക്കുനേരെയും അക്രമണമുണ്ടായി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനുനേരെയും ആക്രമണമുണ്ടായി. സി.പി.എം അനുഭാവികളുടെ മൂന്ന് കടകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. പാനൂര്‍ മേഖലയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.
മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ബുധനാഴ്ച വൈകീട്ട് 6.45 മുതല്‍ 7.20 വരെ പെരിങ്ങത്തൂര്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അക്രമം അരങ്ങേറിയത്. സി.പി.എം പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ്, ആച്ചിമുക്കിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസിലെ സാധനങ്ങള്‍ക്കാണ് തീയിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."