പാർട്ടി കോൺഗ്രസ് പന്തൽ നിർമാണത്തിന് 'മുടക്കില്ല'
കണ്ണൂർ
പൊതുപണിമുടക്ക് ദിനത്തിലും സി.പി.എം പാർട്ടി കോൺഗ്രസിനും എൽ.ഡി.എഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനും ഒരുക്കുന്ന പന്തൽ നിർമാണത്തിന് മുടക്കില്ല.
പണിമുടക്കിൽ സംസ്ഥാനം സ്തംഭിച്ചപ്പോഴും ചിലയിടങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞപ്പോഴും കണ്ണൂർ നഗരമധ്യത്തിൽ പന്തൽലുകളുടെ നിർമാണം തടസമില്ലാതെ നടന്നു.
സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ചരിത്ര, ചിത്ര, ശിൽപ പ്രദർശനത്തിനും പുസ്തകോത്സവത്തിനുമായാണ് കൂറ്റൻ പന്തലിന്റെ നിർമാണം. പന്തൽ നിർമാണവും ശിൽപങ്ങൾ ഒരുക്കുന്ന ജോലിയുമാണ് പന്തലിന്റെ അകത്തു നടന്നത്. വലിയ പന്തലിനുള്ളിൽ നടക്കുന്ന ജോലിയായതിനാൽ പുറത്താരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കണ്ണൂർ പൊലിസ് മൈതാനിയിലാണ് ഇടതു സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ സംസ്ഥാനതല ഉദ്ഘാടനത്തിനായുള്ള പന്തൽ നിർമാണം നടക്കുന്നത്. പന്തലിന്റെ മിനുക്ക് പണികളും ഗേറ്റ് സ്ഥാപിക്കലും പണിമുടക്ക് ദിനത്തിൽ മുടക്കമില്ലാതെ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."