ആശ്വാസം, ചോദ്യപേപ്പറുകളെത്തി... ഹയർ സെക്കൻഡറി പരീക്ഷ നാളെ മുതൽ, എസ്.എസ്.എൽ.സി മറ്റന്നാൾ മുതൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി പരീക്ഷക്കുള്ള ചോദ്യപേപ്പറുകൾ പൊതു പണിമുടക്കിൽ പെട്ടുപോകുമോ എന്ന അധ്യാപകരുടെ ആശങ്കയ്ക്ക് വിരാമം. ചോദ്യ പേപ്പറുകൾ സ്‌കൂളുകളിലും ബാങ്കുകളിലെ സ്‌ട്രോങ് റൂമുകളിലും എത്തി.
പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം രണ്ടുദിവസം അടഞ്ഞുകിടക്കുമെങ്കിലും പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായായതായി പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു. നാളെ രാവിലെ ഒൻപതരക്ക് ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് തുടക്കമാകും. ഹയർ സെക്കൻഡറി, എസ്.എസ്.എൽസി പരീക്ഷകൾക്ക തൊട്ടുമുൻപ് പൊതുപണിമുടക്ക് വന്നതോടെ വിദ്യാഭ്യാസ വകുപ്പ് അസാധാരണ സാഹചര്യത്തിൽ പെടുകയായിരുന്നു.
എങ്കിലും ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും മറ്റ് പരീക്ഷക്കാവശ്യമുള്ള സാമഗ്രികളും മുൻകൂട്ടി സ്കൂളുകളിലെത്തിച്ചു. എസ്.എസ്.എൽ.സി ചോദ്യപേപ്പറുകൾ ബാങ്കുകളിലെ സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുക. നാളെ രാവിലെ സോഷ്യോളജി പോലുള്ള ചില ഹയർ സെക്കൻഡറി ഓപ്ഷനൽ വിഷയങ്ങളിലുള്ള പരീക്ഷയാണ് നടക്കുക. എസ്.എസ്.എൽ.സി മറ്റന്നാളാണ് തുടങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."