പണിമുടക്കിയ സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല
സ്വന്തം ലേഖകൻ
തിരുവനന്തപുരം
ദേശീയ പണിമുടക്കിന്റെ പേരിൽ രണ്ടു ദിവസം വീട്ടിലിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടില്ല. പണിമുടക്കിന് സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിക്കാതിരുന്നതിനാൽ വീട്ടിലിരുന്നാലും ശമ്പളം കിട്ടുമെന്നായിരുന്നു കണക്കുകൂട്ടൽ. ഹൈക്കോടതിയുടെ ഇടെപടലും തുടർന്ന് ഡയസ്നോൺ പ്രഖ്യാപനവും വന്നതോടെ സർക്കാർ ജീവനക്കാരുടെ ഈ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്.
കേരള സർക്കാർ ജീവനക്കാർക്കുള്ള പെരുമാറ്റച്ചട്ടം (1960) അനുസരിച്ച്, സർക്കാർ ജീവനക്കാർക്ക് സമരത്തിൽ പങ്കെടുക്കാൻ കഴിയില്ല. സമരത്തിൽ പങ്കെടുക്കുന്നതിനു ജോലിക്കു ഹാജരാകാതിരിക്കുന്നതു ശമ്പള, അലവൻസുകൾക്ക് അർഹതയില്ലാത്ത ഡയസ്‌നോൺ ആയി കണക്കാക്കണമെന്ന് കേരള സർവിസ് ചട്ടം പാർട്ട് ഒന്ന് റൂൾ 14 (എ)യിൽ പറയുന്നു. എന്നാൽ, സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്ക് പിന്നീട് ശമ്പളം അനുവദിച്ച് സംരക്ഷിക്കുന്നതായിരുന്നു സർക്കാരുകളുടെ രീതി.
കേസ് കോടതിയിലെത്തിയതോടെ, പണിമുടക്കിയവർക്ക് ശമ്പളം നൽകരുതെന്ന് 2021 ഫെബ്രുവരി രണ്ടിനു ഹൈക്കോടതി ഉത്തരവിട്ടു. 5.6 ലക്ഷം സർക്കാർ ജീവനക്കാരും 6.13 ലക്ഷം സ്വകാര്യ ജീവനക്കാരുമാണുള്ളത്. വാണിജ്യവ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിലൂടെ സർക്കാരിന് നേരിട്ടുള്ള വരുമാനത്തിൽ 600 കോടിയോളം രൂപ കുറയുമെങ്കിലും സർക്കാർ ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളയിനത്തിൽ 166 കോടി രൂപയുടെ നേട്ടമുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."