മലബാർ സമരം: കേന്ദ്ര നടപടിക്കെതിരേ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി മുസ്‌ലിം ലീഗ്
ന്യൂഡൽഹി
മലബാർ സമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ സ്വാതന്ത്ര്യ സമര സേനാനികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള തീരുമാനം ലോക്‌സഭയിൽ ചോദ്യം ചെയ്ത് പ്രതിപക്ഷം.
വിഷയം സഭ നർത്തിവച്ചു ചർച്ച ചെയ്യണമെന്ന് അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എന്നിവർ അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മലബാർ സമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളുടെ പേരുകൾ ഐ.സി.എച്ച്.ആർ തീരുമാന പ്രകാരം സ്വാതന്ത്ര്യസമര സേനാനികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്തതായും ഈ ശുപാർശ സാംസ്‌കാരിക മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ആന്ധ്രാപ്രദേശ്, കർണാടക , തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം സ്വാതന്ത്ര്യ സമര സേനാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും അതിനനുസരിച്ച് നിഘണ്ടുവിന്റെ അഞ്ചാം ഭാഗം പരിഷ്‌കരിക്കുമെന്നുമാണ് വാർത്തകൾ.
ഇത് അപലപനീയവും ആക്ഷേപാർഹവും സത്യസന്ധമായ ചരിത്രത്തെ അപകടപ്പെടുത്തുന്നതിന് തുല്യവുമാണെന്നും ലീഗ് എം.പി മാർ നൽകിയ അടിയന്തിര പ്രമേയത്തിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."