HOME
DETAILS
MAL
രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി കേന്ദ്രം; ഇനി അമൃത് ഉദ്യാന്‍
backup
January 28 2023 | 11:01 AM
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി. മുഗള്‍ ഗാര്‍ഡന്‍ ഇനി അമൃത് ഉദ്യാന്‍ എന്നാണ് പുതിയ പേര്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പേരുമാറ്റം.രാജ്പഥ് പേര് മാറ്റി കര്‍ത്തവ്യ പഥ് ആക്കിയതിന് പിന്നാലെയാണ് ഈ നടപടി.
ചരിത്ര സ്മാരകങ്ങളുടേയും സ്ഥലങ്ങളുടേയും പേര് മാറ്റുന്നത് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പേര് മാറ്റിയത്. നവീകരിച്ച അമൃത് ഉദ്യാനിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഞായറാഴ്ച നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."