റാ റാ റാസ്പുടിന്: അങ്ങനെ ആ ഡാന്‍സും ലൗ ജിഹാദാക്കി സംഘ്പരിവാര്‍
സോഷ്യല്‍ മീഡിയകളിലും ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായ റാ റാ റാസ്പുടിന് പാട്ടിനൊത്ത് ഡാന്‍സ് ചെയ്ത വിദ്യാര്ഥികള്ക്കെതിരേ സംഘ്പരിവാര്‍. തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജനകിയുടെയും നവീന്റെയും ഡാന്‍സ് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഡ്യൂട്ടിക്കിടെ വിശ്രമസമയത്ത് എടുത്ത വിഡിയോ ആണ് ലൗ ജിഹാദിന്റെ പരിവേഷം നല്കി സംഘ്പരിവാര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
കൃഷ്ണ രാജ് എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് ആദ്യമായി ലൗ ജിഹാദ് ആരോപണം ഉയര്‍ന്നത്.
'തൃശൂര്‍ മെഡിക്കല്‍ കോളജിലെ രണ്ട് വിദ്യാര്‍ഥികളുടെ ഡാന്‍സ് വൈറലാകുന്നു. ജാനകി എം ഓംകുമാറും നവീന്‍ കെ. റസാക്കും ആണ് വിദ്യാര്‍ഥികള്‍. എന്തോ ഒരു പന്തികേട് മണക്കുന്നുന്നു. ജാനകിയുടെ മാതാപിതാക്കള്‍ ശ്രദ്ധിച്ചാല്‍ നന്ന്' തുടങ്ങിയ വരികളോടെയാണ് നിഷ്കളങ്കമായ ആ ഡാന്‍സിനെയും ലൗ ജിഹാദിന്റെ മുനയില്‍ നിര്‍ത്തി കുപ്രചാരണം അഴിച്ചുവിടുന്നത്. ജാനകിയുടെ അച്ഛന് ഓം കുമാറിനും ഭാര്യക്കും വേണ്ടി പ്രാര്‍ഥിക്കാം എന്നു കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നവീന്റെ പേരിനു പിന്നിലെ റസാക്ക് എന്നതാണ് സംഘ്പരിവാരുകാരെ ചൊടിപ്പിച്ചിരിക്കുന്നത്.
ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ...
Posted by Krishna Raj on Wednesday, 7 April 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."