വീട് ആക്രമിക്കുന്നതിനിടെ ബോംബ് പൊട്ടി; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൈപ്പത്തിക്ക് പരുക്ക്
കൊല്ലം: ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന ബോംബ് പൊട്ടി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു.ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വിഷ്ണു ലാലിന്റെ കൈപ്പത്തിക്കാണ് ഗുരുതരമായി പരുക്കേറ്റത്. കൂടെയുണ്ടായിരുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ആല്‍ത്തറ വിഷാഖിനെയാണ് കസ്റ്റഡിയിലെടുത്തത്. രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രിയോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിയായിരുന്ന പ്രദേശത്തെ ബി.ജെ.പി കമ്മിറ്റി വൈസ് പ്രസിഡന്റായ വടക്കേവയല്‍ രതിരാജിന്റെ വീടിനു നേരെയാണ് ആക്രമണം നടത്താന്‍ ശ്രമമുണ്ടായത്. കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ബോംബ് എടുക്കുന്നതിനിടെയാണ് കൈയല് വച്ചുതന്നെ പൊട്ടിയത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിഷ്ണുലാലിനെ കൂടെയുണ്ടായിരുന്നവരാണ് ആശുപത്രിയാലാക്കിയത്. പൊലിസ് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."