മൂന്നുവര്‍ഷമായി ശമ്പളമില്ല; ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ മാര്‍ച്ചും ധര്‍ണയും നടത്തി
മലപ്പുറം: സംസ്ഥാനത്ത് 2014ല്‍ ഹയര്‍സെക്കന്‍ഡറി ഇല്ലാത്ത പഞ്ചായത്തുകളില്‍ പുതിയതായി സര്‍ക്കാര്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകര്‍ക്കും അഡീഷണല്‍ ബാച്ച് അനുവദിച്ച സ്‌കൂളുകളിലെ അധ്യാപകര്‍ക്കും മൂന്നു വര്‍ഷമായി ദിവസവേതനം പോലും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ കോഴിക്കോട് ആര്‍.ഡി.ഡി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
കേരള നോണ്‍ അപ്രൂവഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്റെ ആഭിമുഖ്യത്തിലാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്. കോഴിക്കോട് ജില്ലാ എല്‍.ഡി.എഫ് കണ്‍വീനര്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ 652 ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പങ്കെടുത്തു. മുതലക്കുളത്തു നിന്നാരംഭിച്ച മാര്‍ച്ച് ആര്‍.ഡി.ഡി ഓഫിസില്‍ സമാപിച്ചു. മലപ്പുറം ജില്ലാ കോഡിനേറ്റര്‍ ഇ.കെ ഗഫൂര്‍ അധ്യക്ഷനായി. പുതിയതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും ബാച്ചുകളിലെയും അധ്യാപകര്‍ക്ക് തസ്തിക നിര്‍ണയം നടത്തി.
ശമ്പളം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ധര്‍ണയില്‍ പങ്കെടുത്ത അധ്യാപകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇനിയും നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ സെപ്തംബര്‍ ആദ്യവാരം സെക്രട്ടറിയേറ്റ് പടിക്കല്‍ 3500 അധ്യാപകരെ പങ്കെടുപ്പിച്ച് കൊണ്ട് കാലി ഇല സമരം നടത്തുവാനും തീരുമാനിച്ചു. കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ പി സനീഷ്, കെ.എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ജോഷി ആന്റണി, കെ.എസ്.ടി.എ ജില്ലാ കണ്‍വീനര്‍ ഇ.എം രാധാകൃഷ്ണന്‍, കെ.എന്‍.എച്ച്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ഇര്‍ഷാദ് പനോളി, മാനേജ്‌മെന്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സി.സി ആന്‍ഡ്രോസ്, ഷീന്‍ പി ജേക്കബ്, ധന്യ തൃശൂര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."