മകനെ മൂക്കില്‍ വലിച്ച് കയറ്റിക്കളയുമെന്ന്; അതിനുമാത്രം പോന്നോനൊക്കെ സഖാവായി ഉണ്ടോയെന്ന് സുഹറ മമ്പാട്
മലപ്പുറം: മകനെതിരേ സമൂഹമാധ്യമത്തില്‍ വധഭീഷണി മുഴക്കിയതിനെതിരേ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ രൂക്ഷ മറുപടി. സുഹ്റ മമ്പാടിന്റെ മകന് അഡ്വ. നിയാസ് മുഹമ്മദ് മുഷ്ടിചുരുട്ടി നില്ക്കുന്ന ഫേസ്ബുക്ക് ഫോട്ടോക്ക് താഴെയാണ് വധഭീഷണി മുഴക്കിയുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്.
'കല്ലൊക്കെ കയ്യില്‍ എടുത്തു പട്ടിഷോ ഒക്കെ കാണിച്ചോ, കുഴപ്പമില്ല... പക്ഷേ അത് ആ പാര്‍ട്ടി ഓഫിസില്‍ വന്നുവീണാല്‍.. നാളെ സുഹ്റയുടെ വീട്ടില്‍ തങ്ങള്മാര് വന്ന മയ്യത്ത് മിസ്കാരം നടത്തേണ്ടിവന്നേനെ..' എന്നാണ് അമര്‍ ഒ എന്ന ഐ.ഡിയിലുള്ളയാള് നല്കിയ കമന്റ്. ഇതിനെതിരേയാണ് സുഹ്റ മമ്പാട് രൂക്ഷമായിത്തന്നെ പ്രതികരിച്ചത്.
'അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കില്‍ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബര്‍ സഖാക്കള്‍ പലരും സോഷ്യല്‍ മീഡിയയില്‍ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടിചുരുട്ടാന് പഠിപ്പിച്ചത് ഞാനാണെങ്കില്‍ അതിനിയും ഉയര്‍ന്നു പൊങ്ങും...' എന്നായിരുന്നു സുഹ്റ മമ്പാട് ഫേസ്ബുക്കില്‍ കുറിച്ചത്. സുഹ്റ മമ്പാടിന്റെ പോസ്റ്റിനു പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
അതിനുമാത്രം പോന്നോനെക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കിൽ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ...
Posted by Suhra Mampad on Wednesday, 7 April 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."