സെക്രട്ടേറിയറ്റില്‍ ഇന്ന് ഹാജരായത് 176 പേര്‍ മാത്രം: മറ്റു സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ നില പരിമിതം
തിരുവനന്തപുരം: ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ ഓഫിസിലെത്തിയ ജീവനക്കാര്‍ കുറവ്. സെക്രട്ടേറിയറ്റില്‍ 4824 ജീവനക്കാരില്‍ 176 പേര്‍ മാത്രമാണ് ഹാജരായത്. പൊതുഭരണ വകുപ്പില്‍ 156,ഫിനാന്‍സ് 19,നിയമ വകുപ്പില്‍ ഒന്ന് എന്നിങ്ങനെയാണ് ഹാജര്‍ നില.
പണിമുടക്കിന്റെ ആദ്യ ദിനമായ ഇന്നലെ 32 പേര്‍ മാത്രമാണ് ഓഫിസിലെത്തിയത്. ജീവനക്കാര്‍ നിര്‍ബന്ധമായും ഓഫിസുകളില്‍ ഹാജരാകണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, ജീവനക്കാർക്ക് വേണ്ട സുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരം കലക്ടർ നിർദേശം നൽകിയിരുന്നു. അധിക സർവീസുകൾ നടത്തണമെന്ന് കെ.എസ്.ആർ.ടി.സി എം.ഡിയും നിർദേശം നൽകിയിരുന്നു. തിരുവനന്തപുരം തമ്പാനൂരിൽ പൊലീസ് സംരക്ഷണത്തിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തി. എന്നാൽ, അടിയന്തര മെഡിക്കൽ ആവശ്യത്തിനുള്ള ബസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ എന്നാണ് സമരക്കാരുടെ നിലപാട്.
സംസ്ഥാനത്ത് പലയിടത്തും സ്ഥാപനങ്ങളും കടകളും തുറന്നത് നേരിയ സംഘർഷത്തിന് ഇടയാക്കി. തിരുവനന്തപുരം ലുലു മാൾ തുറക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിഷേധിച്ച സി.ഐ.ടി.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."