HOME
DETAILS
MAL
ന്യൂസിലാൻഡിൽ പ്രളയം; ആയിരക്കണക്കിന് പേരെ വീടുകളിൽ നിന്ന് മാറ്റി
backup
January 28 2023 | 18:01 PM
വെലിങ്ടൺ: ന്യൂസിലൻഡിലെ ഓക് ലൻഡ് നഗരത്തിൽ പ്രളയത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരക്കണക്കിനാളുകളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചു. അടുത്ത നാലു ദിവസംകൂടി മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഓക് ലൻഡ് വിമാനത്താവളത്തിലെ താഴത്തെ നിലയിൽ വെള്ളം കയറിയെങ്കിലും വിമാന സർവിസ് മുടങ്ങിയില്ല. 40,000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എൽട്ടൺ ജോണിന്റെ സംഗീതനിശ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ നടത്താനിരുന്ന മിക്ക പരിപാടികളും റദ്ദാക്കി. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെയെല്ലാം ആളുകളെ മാറ്റുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."