HOME
DETAILS
MAL
സര്‍ക്കാരിന് തുടര്‍നടപടി സ്വീകരിക്കാം; കെ റെയിലിനെതിരായ രണ്ട് ഹരജികള്‍ ഹൈക്കോടതി തള്ളി
backup
March 29 2022 | 07:03 AM
എറണാകുളം: സില്‍വര്‍ ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട രണ്ട് ഹരജികള്‍ കൂടി ഹൈക്കോടതി തള്ളി. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നു കാണിച്ച് സമര്‍പ്പിച്ച രണ്ട് ഹര്‍ജികളാണ് ജസ്റ്റിസ് എന്‍.നഗരേഷ് തള്ളിയത്.
കെ-റെയില്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ ഇല്ലാതെ ഭൂമി ഏറ്റെടുക്കലോ പദ്ധതി നിര്‍വഹണമോ സംസ്ഥാന സര്‍ക്കാരിന് സാധ്യമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ കെ-റെയില്‍ പ്രത്യേക പദ്ധതിയല്ലെന്നും സാധാരണ റെയില്‍വേ പദ്ധതി മാത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പ്രത്യേക റെയില്‍വേ പദ്ധതിയല്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുപ്പ്, പദ്ധതി നിര്‍വഹണം എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."