മുഖ്യമന്ത്രിക്ക് കൊവിഡ്: കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മുഖ്യമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണിപ്പോള്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ചികിത്സയിലുള്ളത്. അവരുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസും കൊവിഡ് ബാധിച്ച് ഇവിടെ ചികിത്സയിലുണ്ട്.
വോട്ടെടുപ്പ് ദിവസം പി.പി.ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നത്.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയും കുടുംബവും നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
നിലവില്‍ കണ്ണൂരിലെ വീട്ടില്‍ കഴിയുന്ന അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റും. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്വീകരിച്ചത്. നേരത്തെ അദ്ദേഹം ആദ്യ കൊവിഡ് വാക്സിന് സ്വീകരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തുപോലും ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു അദ്ദേഹം.
അതേ സമയം അദ്ദേഹത്തോട് സമ്പര്‍ക്കം പുലര്ത്തിയിരുന്നവരോടൊല്ലാം നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."