ഉമ്മന്‍ ചാണ്ടിക്കും കൊവിഡ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ഉടനെ തന്നെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുമെന്നാണറിയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജിലാണിപ്പോള്‍ അദ്ദേഹമുള്ളത്. കണ്ണൂരില്‍ നിന്ന് അദ്ദേഹത്തെ രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണയും മരുമകന് മുഹമ്മദ് റിയാസും ഇവിടെ ചികിത്സയിലുണ്ട്.
വോട്ടെടുപ്പ് ദിവസം പി.പി.ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നത്.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയും കുടുംബവും നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."