ഇന്ത്യയിലെ കടുവകളുടെ എണ്ണം 2,967!; ലോകത്തെ കടുവകളുടെ 70 ശതമാനവും ഇന്ത്യയില്‍
ന്യൂഡല്‍ഹി: 2018ലെ സെന്‍സസ് പ്രകാരം രാജ്യത്തെ 53 കടുവാ സങ്കേതങ്ങളിലായി 2,967 കടുവകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഇത് ലോകത്തെ കടുവകളുടെ 70 ശതമാനം വരും. എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ കേന്ദ്രം അറിയിച്ചു. രാജ്യത്തെ കടുവകളെ സംരക്ഷിക്കുന്നതിനായി റിസര്‍വ് വനങ്ങളില്‍ നിന്ന് ജനവാസ കേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കണമെന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ലോകത്ത് ആകെ 5,000ത്തില്‍ താഴെ കടുവകള്‍ മാത്രമാണോയുള്ളതെന്ന് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോട് ചോദിച്ചു. കടുവകള്‍ വംശനാശത്തിന്റെ വക്കിലായിരുന്നുവെന്നും ഇപ്പോള്‍ 5,000ത്തില്‍ താഴെ കടുവകളാണുള്ളതെന്നും ഐശ്വര്യാ ഭാട്ടി പറഞ്ഞു. ഹരജിക്കാരന്റെ വാദത്തില്‍ അടിസ്ഥാനമില്ലെന്നും തള്ളണമെന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. ഹരജി മാര്‍ച്ച് നാലിലേക്ക് മാറ്റി.
2,967 tigers in India across 53
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."