HOME
DETAILS

സന്ദീപ് നായരുടെ മൊഴിയില്‍ ഇ.ഡിക്കെതിരെ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച്

  
backup
April 08 2021 | 17:04 PM

e-d-against-crimebranch-report-1234

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ മൊഴിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. സന്ദീപ് നായരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരേയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ ഹരജി നിലനില്‍ക്കില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി. സന്ദീപിന്റെ മൊഴിപ്പകര്‍പ്പ് മുദ്രവച്ച കവറില്‍ നല്‍കാമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

അന്വേഷണത്തിനെതിരായ ഇ.ഡിയുടെ ഹരജി തള്ളണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഇ.ഡിക്കെതിരെ കേസ് എടുത്തതില്‍ ക്രൈംബ്രാഞ്ചിന് ഗൂഢലക്ഷ്യമില്ല. എന്നാല്‍ ഇ.ഡി ഹരജിക്കൊപ്പം പ്രസക്തമല്ലാത്ത രേഖകള്‍ നല്‍കിയതില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. അന്വേഷണത്തിന്റെ മറവില്‍ കേസുമായി ബന്ധമില്ലാത്തവര്‍ക്കെതിരെ വ്യാജതെളിവ് ഉണ്ടാക്കാന്‍ ഇ.ഡിക്ക് അധികാരമില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വാദിച്ചു.

ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡെപ്യൂട്ടി ഡയരക്ടര്‍ പി.രാധാകൃഷ്ണന്‍ നല്‍കിയ ഹരജിയിലാണ് വിശദമായ വാദം നടക്കുന്നത്. ഇന്നും വാദം തുടരും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി സന്ദീപ് നായരേയും
സ്വപ്നയേയും നിര്‍ബന്ധിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയാണ് ഇ.ഡി കോടതിയെ സമീപിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago