HOME
DETAILS

കൊവിഡ്: ക്ഷണിച്ചുവരുത്തിയ രണ്ടാം തരംഗ ഭീഷണി

  
backup
April 09 2021 | 03:04 AM

4564341354153-2

 

ലോകത്തെങ്ങും മനുഷ്യജീവിതത്തിന്റെ ചലനവ്യവസ്ഥകളെയാകെ താറുമാറാക്കിയ കൊവിഡ് മഹാവ്യാധിയുടെ രണ്ടാം തരംഗം മനുഷ്യരാശിക്ക് കടുത്ത ഭീഷണി ഉയര്‍ത്തുകയാണ്. പൂര്‍വാധികം പ്രഹരശേഷിയുണ്ടെന്നു പറയപ്പെടുന്ന രണ്ടാം തരംഗം നമ്മുടെ രാജ്യത്തും വ്യാപിക്കുകയാണ്. കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിദിന വ്യാപനം റെക്കോര്‍ഡ് ഭേദിച്ച് ഏറ്റവുമൊടുവില്‍ ഒന്നേകാല്‍ ലക്ഷവും കടന്ന് മുന്നേറുന്നു. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം ഇതുവരെയുള്ള ഏറ്റവും കൂടിയ വ്യാപനമാണിത്. മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, കര്‍ണാടക, യു.പി, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗം അതിവേഗം പാറിപ്പടരുകയാണ്. വ്യാപനം ഏറെ കുറഞ്ഞിരുന്ന കേരളത്തിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടിവരികയാണ്.
വലിയ ത്യാഗം സഹിച്ചാണ് ഇന്ത്യന്‍ ജനത രോഗവ്യാപനത്തിന്റെ ഒന്നാം ഘട്ടത്തെ നേരിട്ടത്. ലോക്ക്ഡൗണ്‍ അടക്കം മാസങ്ങള്‍ നീണ്ട കര്‍ശന നിയന്ത്രണങ്ങളില്‍ രാജ്യത്ത് ജനജീവിതം നിശ്ചലമാകുകയും സാമ്പത്തികരംഗം വലിയ തകര്‍ച്ചയെ നേരിടുകയുമുണ്ടായി. ഉല്‍പാദനമാന്ദ്യവും തൊഴിലില്ലായ്മയും കാരണം കോടിക്കണക്കിനാളുകളാണ് കഠിന ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ടത്. രോഗവ്യാപനം കുറഞ്ഞതിനെത്തുടര്‍ന്ന് രാജ്യം സാവധാനം പഴയ അവസ്ഥയിലേക്കുള്ള തിരിച്ചുനടത്തം തുടങ്ങി അധികമൊന്നും വൈകാതെയാണ് രണ്ടാം തരംഗത്തിന്റെ ആഘാതം നേരിടുന്നത്.


രണ്ടാം തരംഗത്തെ നേരിടാന്‍ രാജ്യം വീണ്ടും കര്‍ശന നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ്. പല സംസ്ഥാനങ്ങളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളടക്കം അതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ചിലയിടങ്ങളില്‍ താത്കാലിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ചില നടപടികള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.
രോഗവ്യാപനം തടയാന്‍ ഇത്തരം ചില നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍ വീണ്ടും അതിലേക്കൊക്കെ പോകേണ്ടിവരുന്ന ഇന്നത്തെ ഗുരുതര സാഹചര്യം ഭരണാധികാരികളടക്കമുള്ളവര്‍ കാണിച്ച ഉദാസീനത ക്ഷണിച്ചുവരുത്തിയതാണെന്ന് കാണാതിരുന്നുകൂടാ. ലോക്ക്ഡൗണ്‍ കാലത്തെ കര്‍ശന നിയന്ത്രണങ്ങളില്‍ ചെറിയ തോതില്‍ ഇളവുവരുത്തിയ ശേഷം രാജ്യത്താകമാനം ജാഗ്രതയില്‍ സംഭവിച്ച കുറ്റകരമായ വീഴ്ച തന്നെയാണ് രണ്ടാം തരംഗം ഇത്രയേറെ വ്യാപിക്കാന്‍ കാരണം.


രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കം ജനതയ്ക്ക് മാതൃകയാകേണ്ട പ്രമുഖരായ നേതാക്കള്‍ പോലും തികച്ചും നിരുത്തരവാദമപരമായി പെരുമാറിയതിന്റെ വലിയ ഉദാഹരണങ്ങള്‍ ഏറ്റവുമൊടുവില്‍ ഏതാനും സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പുകളില്‍ നമ്മള്‍ കണ്ടതാണ്. മാസ്‌ക് ധരിക്കുകപോലും ചെയ്യാതെ പ്രചാരണകേന്ദ്രങ്ങളിലെത്തിയ നേതാക്കള്‍ യാതൊരുവിധ സാമൂഹ്യ അകലവും പാലിക്കാതെയാണ് മറ്റു നേതാക്കളുമായും അനുയായികളുമായും ഇടപെട്ടത്. ഇത്തരം മിക്ക യോഗങ്ങളിലും വന്‍ ജനക്കൂട്ടമാണ് ഒരു നിയന്ത്രണവുമില്ലാതെ ഒത്തുകൂടിയത്. സ്ഥാനാര്‍ഥികള്‍ വോട്ട് ചോദിക്കാന്‍ പോകുമ്പോള്‍ കുട്ടികളെ എടുത്തു ലാളിക്കുകയും വയോജനങ്ങളെ തൊട്ടുതലോടുകയുമൊക്കെ ചെയ്യുന്നതടക്കമുള്ള സ്ഥിരം തെരഞ്ഞെടുപ്പുകാല പരിപാടികള്‍ ഇത്തവണയും തുടരുകയുണ്ടായി. തെരഞ്ഞെടുപ്പു കാലയളവില്‍ കൊറോണയെക്കുറിച്ച് ആരും ഓര്‍ക്കുകപോലും ചെയ്തില്ല എന്നതാണ് സത്യം. അതോടൊപ്പം രാജ്യത്താകമാനം കമ്പോളങ്ങളിലും പൊതുചടങ്ങുകളിലുമൊക്കെ ജനങ്ങള്‍ നിയന്ത്രണം പാലിക്കാതെ ഒത്തുകൂടുന്നതും പതിവായി. ഇതിന്റെയൊക്കെ ഫലം തന്നെയാണ് രാജ്യത്ത് ഇന്നുകാണുന്ന വന്‍തോതിലുള്ള വ്യാപനമെന്നു വ്യക്തം.


ഒന്നാം തരംഗ കാലത്തില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിലവിലുണ്ട് എന്നതാണ് ഇപ്പോള്‍ വലിയൊരു ആശ്വാസം. ചെറിയ അനന്തരഫലങ്ങളുള്ളതെങ്കിലും ഇന്നത്തെ അവസ്ഥയില്‍ വാക്‌സിനല്ലാതെ ജനതയ്ക്ക് മറ്റൊരു ആശ്രയമില്ല. എന്നാല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം തുടങ്ങിയിട്ട് കുറെ നാളുകളായെങ്കിലും അതു മന്ദഗതിയിലാണ് ഇപ്പോഴും. വാക്‌സിന്‍ വിതരണത്തിന്റെ നൂറിരട്ടിയിലധികം വേഗതയിലാണ് വൈറസ് വ്യാപിക്കുന്നത്. 130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് ഇന്നലെ വരെ പത്തു കോടിയിലേറെ പേര്‍ക്കു മാത്രമാണ് വാക്‌സിന്‍ നല്‍കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. വാക്‌സിന്‍ വിതരണത്തിന് വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടും ആവശ്യത്തിന് വാക്‌സിന്‍ കിട്ടുന്നില്ലെന്ന മുറവിളി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഉയരുകയാണ്. വാക്‌സിന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് അറുനൂറോളം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയാണെന്ന് ഒഡിഷ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 1,472 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും വാക്‌സിന്‍ കുറവ് കാരണം വിതരണം ചൊവ്വാഴ്ച 1,103 ആയും ബുധനാഴ്ച 800 ആയും കുറയ്‌ക്കേണ്ടിവന്നു. 15 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും 3.5 ലക്ഷം ഡോസ് മാത്രമാണ് കേന്ദ്രം അനുവദിച്ചത്. മുംബൈ നഗരത്തിലെ വാക്‌സിന്‍ ശേഖരം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ബുധനാഴ്ച മുംബൈ മേയര്‍ വ്യക്തമാക്കുകയുണ്ടായി. സംസ്ഥാനത്തെ വാക്‌സിന്‍ ശേഖരം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ആന്ധ്ര സര്‍ക്കാരും പറഞ്ഞിരുന്നു. കേരളമടക്കം മറ്റു സംസ്ഥാനങ്ങളിലും വാക്‌സിന്‍ വിതരണം മന്ദഗതിയിലാണ്.


ഇതിനിടയിലും വാക്‌സിന്‍ കയറ്റുമതിയുടെ പേരില്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ പെരുപ്പിച്ചുകാട്ടി രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ഭരണകൂടം. 64 കോടിയിലധികം ഡോസ് വാക്‌സിന്‍ മറ്റു രാജ്യങ്ങളിലേക്കു നല്‍കിയതായാണ് രാജ്യത്ത് വാക്‌സിനു വേണ്ടി മുറവിളി ഉയരുന്നതിനിടയിലും കേന്ദ്രം പറയുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന വാക്‌സിന്‍ വികസിപ്പിച്ചെടുത്തതില്‍ പങ്കാളിയായ ആസ്ട്രസെനക്ക കമ്പനിയുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തിനു പുറത്തേക്ക് വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ ഉടമ്പടി പ്രകാരം കിട്ടേണ്ട അളവില്‍ വാക്‌സിന്‍ കിട്ടുന്നില്ലെന്നു കാണിച്ച് ഇന്ത്യയില്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആസ്ട്രസെനക്ക കമ്പനി നോട്ടിസ് അയച്ചിട്ടുണ്ട്. ജനതയുടെ ജീവനെടുക്കുന്ന ഗുരുതരമായ ഒരു വിഷയത്തിലാണ് ഇങ്ങനെ വ്യക്തതയില്ലാത്ത കാര്യങ്ങള്‍ പോലും പ്രചരിപ്പിച്ച് കേന്ദ്രം ഭരിക്കുന്നവര്‍ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തു വിതരണം ചെയ്തതായി കേന്ദ്രം അവകാശപ്പെടുന്ന വാക്‌സിന്‍ കണക്കുകളുടെ കാര്യത്തില്‍ പോലും സംശയത്തിന്റെ നിഴല്‍ വീഴുകയാണ്.


ജനതയുടെ ജീവനെടുക്കുന്നൊരു മഹാവ്യാധിയെ നേരിടുന്ന കാര്യത്തില്‍ പോലും രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുന്നത് ക്രൂരതയാണ്. അതിനുള്ള സമയമല്ല ഇത്. ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഭരണകൂടങ്ങളുടെ പ്രധാന ചുമതലകളിലൊന്നാണ്. വാക്‌സിന്‍ വിതരണവും പ്രതിരോധത്തിനായുള്ള മറ്റു നിയന്ത്രണ നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട സമയമാണിത്. അതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒട്ടും വൈകാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കുകയും വേണം. ഓരോ നിമിഷവും നമുക്ക് വിലപ്പെട്ടതാണ്. എല്ലാവിധ സര്‍ക്കാര്‍ നടപടികളേക്കാളും വേഗതയേറിയതാണ് കൊറോണ വൈറസിന്റെ സഞ്ചാരമെന്ന കാര്യം മറക്കരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago