കെട്ടുപോലും പൊട്ടിക്കാതെ വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍; കോണ്‍ഗ്രസില്‍ പുതിയ വിവാദം
തിരുവനന്തപുരം: വട്ടിയൂര്‍കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് നന്തന്‍കോട് വൈ.എം.ആര്‍ ജംഗ്ഷനിലെ ആക്രിക്കടയില്‍ നിന്നും കണ്ടെത്തിയത്.
കോണ്‍ഗ്രസ് പ്രചാരണത്തില്‍ വീഴ്ച്ചയുണ്ടായെന്ന ആക്ഷേപം നിലനില്‍ക്കെയാണ് അച്ചടിച്ച പോസ്റ്ററുകള്‍ പോലും ഒട്ടിച്ചില്ലെന്ന തെളിവ് പുറത്തുവരുന്നത്. കിലോയ്ക്ക് 10 രൂപ നിരക്കിലാണ് വാങ്ങിയതെന്നും കൊണ്ടുവന്നയാളെ അറിയില്ലെന്നും ആക്രിക്കടയുടമ പറഞ്ഞു.
സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് പേരൂര്‍ക്കട മണ്ഡലം പ്രസിഡന്റാണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്.
വോട്ടെടുപ്പ് ദിനം ബൂത്ത് അലങ്കരിക്കാന്‍ നല്‍കിയ പോസ്റ്ററിന്റെ ബാക്കി പ്രവര്‍ത്തകരിലാരെങ്കിലും ആക്രക്കടയില്‍ എത്തിച്ചതാകാമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. പോസ്റ്റര്‍ സംഭവവുമായി ബന്ധപ്പെട്ട് ബാലു എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചുറ്റിപ്പറ്റി കോണ്‍ഗ്രസ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും പ്രതിപക്ഷ നേതാവിനോടും സംസാരിച്ചതായി വീണ എസ് നായര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് അവര്‍ ഉറപ്പുനല്‍കി. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തന്നെ ഏല്‍പ്പിച്ച എല്ലാ കാര്യവും താന്‍ ചെയ്തിട്ടുണ്ട്. മണ്ഡലത്തില്‍ വോട്ട് മറിച്ചെന്ന വികെ പ്രശാന്തിന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. എംഎല്‍എ ഇത്രത്തോളം തരംതാഴരുതെന്നും വീണ പറഞ്ഞു.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.സി.സി നിര്‍ദ്ദേശം നല്‍കി. മുതിര്‍ന്ന ഒരു ഡി.സി.സി വൈസ് പ്രസിഡന്റിനേയും ജനറല്‍ സെക്രട്ടറിയേയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."