HOME
DETAILS
MAL
ഇന്ത്യയിൽനിന്ന് പുറത്താക്കിയത് കാരണമില്ലാതെ: ഒസെല്ല
backup
March 30 2022 | 05:03 AM
ലണ്ടൻ
ഇന്ത്യയിൽ നിന്ന് തന്നെ പുറത്താക്കിയത് കാരണമില്ലാതെയെന്ന് ലോക പ്രശസ്ത ബ്രിട്ടിഷ് നരവംശ ശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ല. തന്റെ ഗവേഷണ വിസയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങാൻ അനുവദിക്കാതെ ലണ്ടനിലേക്ക് തിരിച്ചയച്ചത്. വിമാനത്താവളത്തിൽ വച്ച് അദ്ദേഹത്തിന്റെ ഫോട്ടോയും വിരലടയാളവും എടുത്ത ശേഷം മടങ്ങിപ്പോകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. എന്തിനാണ് തന്നെ തിരിച്ചയക്കുന്നതെന്ന ചോദ്യത്തിന് സർക്കാർ ഉത്തരവ് മൂലമാണെന്നായിരുന്നു മറുപടിയെന്ന് ബ്രിങ്ടണിലെ വീട്ടിൽ വച്ച് ഒസെല്ലോ ബി.ബി.സിയോടു പറഞ്ഞു. ബ്രിട്ടനിലെ സസെക്‌സ് സർവകലാശാല പ്രഫസറായ ഫിലിപ്പോ ഒസെല്ലോയുടെ ഗവേഷണത്തിന് ബ്രിട്ടിഷ് സർക്കാറാണ് ഭാഗിക സാമ്പത്തിക സഹായം നൽകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."